മനാമ: വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ പുതുവത്സരത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. 'അധ്വാനിക്കുന്നവർ' എന്നതാണ് വിഷയം. പ്രവാസികളുടെയും മുൻ പ്രവാസികളുടെയും മക്കൾക്കായി നടത്തുന്ന മത്സരത്തിന് ഡിസംബർ 23 ഇന്ത്യൻ സമയം രാത്രി 12 വരെ എൻട്രികൾ സ്വീകരിക്കും. വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ (ഡബ്ല്യു.പി.എം.എ) ഫേസ്ബുക്കിൽ അംഗമായ 18 വയസ്സ് വരെ പ്രായമുള്ള ഏവർക്കും മത്സരിക്കാം. സമ്മാനാർഹരായ ആദ്യ രണ്ട് എൻട്രികൾക്ക് സമ്മാനവും പ്രശസ്തിപത്രവും ലഭിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്ന ചിത്രങ്ങൾ ഡബ്ല്യു.പി.എം.എ 2022 കലണ്ടറിൽ ഉൾപ്പെടുത്തും. വിശദവിവരങ്ങൾ അസോസിയേഷൻ ഫേസ്ബുക്ക് പേജിൽ ലഭിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.