മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസും ലൈറ്റ് ഓഫ് കൈൻഡ്നെസ് ബഹ്റൈനും ചേർന്ന് ദേശീയദിനം ആഘോഷിച്ചു. അനുബന്ധിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ നടത്തിയ ക്യാമ്പിൽ വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ എഫ്.എം. ഫൈസൽ സ്വാഗതം പറഞ്ഞു. ലൈറ്റ് ഓഫ് കൈൻഡ്നെസ് സാരഥി സെയ്ദ് ഹനീഫ് അധ്യക്ഷത വഹിച്ചു.
ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുക്കമ്മസ് യോഗം ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് പ്രസിഡന്റ് ജ്യോതിഷ് പണിക്കർ നന്ദി പറഞ്ഞു. സെക്രട്ടറി മോനി ഓടിക്കണ്ടതിൽ, ട്രഷറർ തോമസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് കാത്തു സച്ചിൻദേവ്, വൈസ് ചെയർപേഴ്സൻ സന്ധ്യ രാജേഷ്, വേൾഡ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മണിക്കുട്ടൻ, സാമൂഹിക പ്രവർത്തകരായ ആദം ഇബ്രാഹിം (ലൈറ്റ് ഓഫ് കൈൻഡ്നെസ്) മൊയ്തീൻ പയ്യോളി, ജാവേദ് പാഷ, ശിവകുമാർ, വി.സി. ഗോപാലൻ, മൻഷീർ എന്നിവർ സംസാരിച്ചു.
വേൾഡ് മലയാളി കൗൺസിൽ ലേഡീസ് ഫോറം പ്രസിഡന്റ് സോണിയ വിനു ദേവ്, അൽഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്രീതം ഷെട്ടിക്ക് ഉപഹാരം കൈമാറി.
നൗഫൽ, ആയിഷ സയ്യിദ് ആമിന സഈദ്, ഹനീഫ്, യൂസുഫ് സയ്യിദ്, ഷീന നൗഫൽ, സിദ്ദീഖ്, സാലിഹ സിദ്ദീഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സുനിൽകുമാർ, രാജി സുനിൽകുമാർ, ശിഹാബ് അലി, റിഷാദ്, റുമൈസ, റൂസിന, സുനി ഫിലിപ്പ്, ജഗന്നാഥൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.