മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് ഫാമിലി മീറ്റ് 2024 ‘തിത്തെയ് തകതെയ്’ കരാനാ ബീച്ച് പൂൾ ഗാർഡനിൽ വേറിട്ട പരിപാടികളോടെ നടന്നു. ഡെസേർട്ട് സഫാരി, കുതിര സവാരി എന്നിവയിൽ സ്ത്രീകളും കുട്ടികളും ആവേശത്തോടെ പങ്കെടുത്തു.
പൂൾ ഗാർഡൻ ഹാളിൽ നടന്ന ഉദ്ഘാടനപരിപാടിയിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് വിമൻസ് ഫോറം പ്രസിഡന്റ് ഷെജിൻ സുജിത് സ്വാഗതം പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ ഉദ്ഘാടനം നിർവഹിച്ചു.
സാമൂഹിക, സംസ്കാരിക പ്രവർത്തകരായ ബെന്നി വർക്കി, പ്രിൻസ് തോമസ്, ഇ.വി. രാജീവൻ, ഡബ്ല്യു.എം.സി ഗ്ലോബൽ എജുക്കേഷനൽ ഫോറം പ്രസിഡന്റ് ഷെമിലി പി. ജോൺ, സിനിമ-സീരിയൽ ആർട്ടിസ്റ്റ് ശ്രീലയ എന്നിവർ സംസാരിച്ചു. വിമൻസ് ഫോറം സെക്രട്ടറി അനു അലൻ, നിയാസ് ഉമ്മർ എന്നിവർ ഫൺ ആൻഡ് ഗെയിംസിനു നേതൃത്വം നൽകി.
തുടർന്ന് സംഗീത, നൃത്ത പരിപാടികളിലും ഫാമിലി ഫൺ ഗെയിമുകളിലും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള അംഗങ്ങൾ പങ്കെടുത്തു. തുടർന്ന് ഗാർഡൻ പരിസരത്ത് ക്യാമ്പ് ഫയർ, പാട്ടും നൃത്തവും, ബാർബിക്യൂ ഡിന്നർ എന്നിവയും നടത്തി. ഡബ്ല്യു.എം.സി ബഹ്റൈൻ പ്രോവിൻസ് വൈസ് ചെയർമാൻ നസീർ എ.എം, വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സുജിത് കൂട്ടല, ജിജോ ബേബി, അബ്ദുല്ല ബെല്ലപ്പാടി, രഘു പ്രകാശൻ, വിമൻസ് ഫോറം ഭാരവാഹികളായ എലിസബത്ത്, അർച്ചന വിപിൻ, സ്നേഹ, പ്രസന്ന രഘു എന്നിവർ നേതൃത്വം നൽകി. ഡബ്ല്യു.എം.സി ബഹ്റൈൻ പ്രോവിൻസ് വൈസ് ചെയർമാനും ഡബ്ല്യു. എം.സി ഇന്റർനാഷനൽ ആർട്ട് ആൻഡ് കൾചറൽ ഫോറം വൈസ് പ്രസിഡന്റുമായ വിനോദ് നാരായണൻ പരിപാടികൾ നിയന്ത്രിച്ചു. ബഹ്റൈൻ പ്രോവിൻസ് ട്രഷറർ ഹരീഷ് നായർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.