മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് കേരളപ്പിറവി ദിനം ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജ്യോതിഷ് പണിക്കര്‍ അധ്യക്ഷത വഹിച്ചു.
ചെയര്മാന് എഫ്.എം. ഫൈസല്‍ കേരളപ്പിറവി സന്ദേശം നല്കി. സെക്രട്ടറി മോനി ഒടികണ്ടത്തില്‍ സ്വാഗതവും ട്രഷറര്‍ തോമസ് ഫിലിപ് നന്ദിയും പറഞ്ഞു.വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപകനേതാക്കളായ സോമന്‍ബേബി, എ.എസ്. ജോസ്, ഡോ.പി.വി. ചെറിയാന്, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍, ഐമാക് ചെയര്മാന് ഫ്രാന്‍സിസ് കൈതാരത്ത്, ഇന്ത്യന്‍ സ്കൂള്‍ എക്സിക്യൂട്ടിവ് അംഗം അജയ്കൃഷ്ണന്, കെ.സി.എ പ്രസിഡന്റ് നിത്യന് തോമസ്, പ്രവാസി ലീഗല്‍ സെല്‍ കണ്ട്രി ഹെഡ് സുധീര്‍ തിരുനിലത്ത്, സാമൂഹിക പ്രവര്‍ത്തകരായ ജേക്കബ് തേക്കുംതോട്, അനില്‍ യു.കെ, യു.പി.പി നേതാക്കളായ ബിജുജോര്‍ജ്, എബി തോമസ്, സെയ്ദ് ഹനീഫ്, അനസ്റഹീം, അജിത്കുമാര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്മാന് കാത്തു സച്ചിന്‍ദേവ്, വനിത വിഭാഗം പ്രസിഡന്റ് സോണിയ വിനു, ഡോ. ശ്രീദേവി, അന്‍വര്‍ നിലമ്പൂര്‍, നൗഷാദ് മഞ്ഞപ്ര, അനില്‍ മടപള്ളി, അന്‍വര്‍ ശൂരനാട്, രാജേഷ്, ജോര്‍ജ്, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന് പ്രസിഡന്റ് ജോണി താമരശ്ശേരി, കൊല്ലം പ്രവാസി അസോസിയേഷന് സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ലീബ രാജേഷ്, ഷൈജു കന്പ്രത്ത്, മണികുട്ടന്, ദീപ ദിലീപ് എന്നിവര്‍ കലാപരിപാടികള്‍ നിയന്ത്രിച്ചു.സന്ധ്യാരാജേഷ് അവതാരികയായിരുന്നു. റുമൈസ, ഷൈമ, ദീപ, സുനി ഫിലിപ്, മോനിസുജ, റെനിഷ് റെജിതോമസ്, സജി ജേക്കബ് ലിബി ജെയ്സണ്‍, റിഷാദ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.