മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനാഘോഷം ഹിദ്ദിലെ ഔറ കലാകേന്ദ്രത്തിലെ വിദ്യാർഥികൾക്കൊപ്പം വിപുലമായ രീതിയിൽ ആഘോഷിച്ചു. വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ചെയർമാൻ എഫ്.എം. ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഔറ സാരഥി മനോജ് മയ്യന്നൂർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പ്രസിഡന്റ് ജ്യോതിഷ് പണിക്കർ സ്വാഗതവും വൈസ് പ്രസിഡന്റ് കാത്തു സചിൻദേവ് നന്ദിയും പറഞ്ഞു. ട്രഷറർ തോമസ് ഫിലിപ്, വൈസ് ചെയർപേഴ്സൻ സന്ധ്യ രാജേഷ്, എന്റർടെയിൻമെന്റ് സെക്രട്ടറി ലീബ രാജേഷ്, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ജോണി താമരശ്ശേരി, അബ്ദുൽ മൻഷീർ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ റുമൈസ അബ്ബാസ്, റിഷാദ് വലിയകത്ത്, സജി ജേക്കബ്, റനീഷ് റെജി തോമസ്, ജെയ്സൺ, ലിബി ജെയ്സൺ, സുനി ഫിലിപ് എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും വിദ്യാർഥികൾക്കും മധുരപലഹാരങ്ങളും പായസവിതരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.