മനാമ: യു.എസ് ഗവൺമെന്റ് എക്സിക്യൂട്ടിവ് ഡയറക്ടർ, സീനിയർ എക്സിക്യൂട്ടിവ് സർവിസ്, ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ എന്നീ പദവികൾ വഹിക്കുന്ന ഫാ. അലക്സാണ്ടർ ജെ. കുര്യനുമായി വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ അദ്ദേഹം മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കയിലെ സീനിയർ വൈദികനും പ്രഭാഷകനും മോട്ടിവേഷൻ സ്പീക്കറുമാണ്. സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിവികാരി ഫാ. കുര്യൻ ബേബി, ഡബ്ല്യൂ.എം.സി ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ, മിഡിലീസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, ബഹ്റൈൻ ചെയർമാൻ ദേവരാജ് ഗോവിന്ദൻ, പ്രസിഡന്റ് എബ്രഹാം സാമുവൽ, സെക്രട്ടറി അമൽദേവ്, ട്രഷറർ ഹരീഷ് നായർ, വൈസ് ചെയർമാൻ വിനോദ് നാരായണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.