മനാമ: മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ലോക പേഷ്യന്റ് സുരക്ഷാ ദിനം ആചരിച്ചു. രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി രോഗികൾ, ആരോഗ്യ പ്രവർത്തകർ, നയരൂപകർത്താക്കൾ, ആരോഗ്യ പരിപാലന നേതാക്കൾ എന്നിവർക്കിടയിൽ അവബോധം വളർത്തുന്നതിനും സഹകരണം വളർത്തുന്നതിനുമുള്ള അവസരമാണ് ലോക രോഗി സുരക്ഷാ ദിനം.
നജീബ് ഹമദ് അൽ കവാരി എം.പി. ഉദ്ഘാടനം ചെയ്തു. കാമ്പയിനിന്റെ ഭാഗമായി പോസ്റ്റർ മത്സരം, ഓൺ സ്പോട്ട് ക്വിസ് മത്സരം, ലഘു സ്കിറ്റ് അവതരണം എന്നിവയും നടന്നു.
വിജയികൾക്ക് മുഖ്യാതിഥി സമ്മാനം നൽകി. രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലും കൃത്യവും സമയബന്ധിതവുമായ രോഗനിർണയത്തിന്റെ നിർണായക പ്രാധാന്യം എടുത്തുകാണിക്കുന്നതായിരുന്നു പരിപാടി.
രോഗിയുടെ സുരക്ഷക്കായി സമയബന്ധിതവും കൃത്യവുമായ രോഗനിർണയത്തിനുള്ള മാർഗങ്ങൾ പ്രദർശിപ്പിച്ചു. ലബോറട്ടറി, റേഡിയോളജി അടക്കമുളള ഡയഗ്നോസ്റ്റിക് പരിശോധനക്കുശേഷം, ഡയഗ്നോസ്റ്റിക് ഫലം അവലോകനം ചെയ്യുന്ന ഹെൽത്ത് കെയർ ടീമും രോഗിയും തമ്മിലുള്ള ആശയവിനിമയവും പ്രധാനമാണ്.
അതിനുശേഷം ഡോക്ടർ ശരിയായതും കൃത്യവുമായ രോഗനിർണയം നടത്തുകയും രോഗിയുടെ സുരക്ഷക്കായി ശരിയായ ചികിത്സ നിർദേശിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.