ജിദ്ദ: അവശ്യ വസ്തുക്കളുമായി യമന്‍ തീരത്തെത്തുന്ന കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും സമ്മതിച്ചു.
സ്വീഡനില്‍ നടക്കുന്ന സമാധാന യോഗത്തിലാണ് തീരുമാനം. അതേസമയം സന്‍ആ വിമാനത്താവളം തുറക്കുന്ന കാര്യത്തില്‍ അന്തി മ ധാരണയില്‍ എത്തിയില്ലെന്ന് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.
ഹൂതി നിയന്ത്രണത്തിലാണ് സന്‍ആ വിമാനത്ത ാവളം. ഇവിടേക്കെത്തുന്ന എല്ലാ വിമാനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏദന്‍ വിമാനത്താവളത്തില്‍ പരിശോധിക്കണമെന്ന ആവശ്യം ഹൂതികള്‍ തള്ളിയിരുന്നു. വിമാനത്താവളത്തിെൻറ നിയന്ത്രണക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. രാജ്യത്തെ 70 ശതമാനം ജനത ആശ്രയിക്കുന്ന യമനിലെ വലിയ വിമാനത്താവളമാണ് സന്‍ആ. അത് തുറക്കാന്‍ ഒരു ഉപാധിയും വെച്ചുകൂട എന്ന് സിവിൽ ഏവിയേഷൻ വക്താവ് മാസിന്‍ ഗന്‍ആം പറഞ്ഞു.
തര്‍ക്കം തുടരുന്നുവെങ്കിലും പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. അവശ്യ വസ്തുക്കളുമായി യമന്‍ തീരത്തെത്തുന്ന കപ്പലുകള്‍ തടയേണ്ടതില്ലെന്ന് സര്‍ക്കാറും ഹൂതികളും തീരുമാനിച്ചു. യമന്‍ രാഷ്ട്രീയ പരിഹാരത്തിന് വഴിയൊരക്കുന്ന ചര്‍ച്ചകള്‍ക്ക് ജി.സി.സി ഉച്ചകോടിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, സന്‍ആ വിമാനത്താവളത്തിനും ഹുദൈദക്കും തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൂതി നേതൃത്വത്തില്‍ യമനില്‍ പ്രതിഷേധമുണ്ടായതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.