?ഞാൻ ഇവിടെ വിസിറ്റ് വിസയിൽ വന്നശേഷം ഒരു വർഷത്തെ തൊഴിൽ കരാറിൽ ഒപ്പുവെച്ചു. എനിക്ക് വേറെ ജോലി പ്രൊബേഷൻ പീരിയഡിൽ ലഭിച്ചാൽ ആ പുതിയ ജോലിയിലേക്ക് മാറുവാൻ എന്തെങ്കിലും പ്രയാസം ഉണ്ടോ?
ഇപ്പോൾ ഒരുവർഷത്തെ കരാർപ്രകാരം ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും കരാർ റദ്ദ് ചെയ്ത് പുതിയ ജോലിക്ക് പോകാനാകുമോ?
അബ്ദുൽ കരീം
പക്ഷേ താങ്കൾക്ക് ഇവിടെ നിന്നുകൊണ്ട് വിസ മാറണമെങ്കിൽ ഒരുവർഷം കഴിയണം. അല്ലെങ്കിൽ തൊഴിൽ കരാർ റദ്ദുചെയ്യുമ്പോൾ തൊഴിലുടമ താങ്കളുടെ വിസ റദ്ദുചെയ്യണം.
വിസ റദ്ദാക്കാതെ മൊബിലിറ്റി നൽകിയാലും താങ്കൾക്ക് പുതിയ വിസയിലേക്ക് മാറുവാൻ സാധിക്കും.
താങ്കൾക്ക് തൊഴിൽ കരാർ റദ്ദുചെയ്ത് നാട്ടിൽ പോയി പുതിയ വിസക്ക് ജോലിക്ക് തിരികെ വരുന്നതിന് നിയമതടസ്സമൊന്നുമില്ല. ആ രീതിയിൽ ജോലി മാറുന്നതാണ് നല്ലത്. ഒരു തൊഴിലുടമയുടെ കൂടെ കുറഞ്ഞത് ഒരു വർഷം ജോലി ചെയ്താലേ തൊഴിലുടമയുടെ സമ്മതമില്ലാതെ മൊബിലിറ്റി പ്രകാരം ജോലി മാറുവാൻ സാധിക്കുകയുള്ളൂ.
?ഞാനൊരു സ്ഥാപനത്തിൽ മൂന്നു വർഷമായി ജോലിചെയ്യുകയാണ്. ഇപ്പോൾ രാജിവെച്ച് വേറെ ജോലിക്ക് പോകുകയാണ്. എന്റെ തൊഴിൽ കരാറിൽ വർഷംതോറും നാട്ടിൽപോകുവാൻ വിമാനടിക്കറ്റ് തരാമെന്ന് വ്യവസ്ഥ ഉണ്ട്. ജോലിയിൽ ചേർന്നശേഷം തൊഴിലുടമ ഈ വ്യവസ്ഥ തിരുത്തി. 18 ബഹ്റൈൻ ദിനാർ വീതം ടിക്കറ്റിന് ഓരോ മാസവും നൽകാമെന്ന് പറഞ്ഞു. ഞാൻ കഴിഞ്ഞ രണ്ടു വർഷമായി നാട്ടിൽ പോയിട്ടില്ല. ഈ 18 ബഹ്റൈൻ ദിനാർ മാസത്തിൽ തരാമെന്ന് പറഞ്ഞ വ്യവസ്ഥ തൊഴിലുടമ പാലിച്ചതുമില്ല. ഇപ്പോൾ ജോലി മാറിയപ്പോൾ തൊഴിലുടമ പറയുന്നത് ഞാൻ ഇവിടെ നിന്ന് ജോലി മാറിയതുകൊണ്ട് ടിക്കറ്റിന്റെ പണം തരില്ല. അതുപോലെ ഞാൻ നാട്ടിലും പോയിട്ടില്ല. ഈ തുക ലഭിക്കാൻ എന്തെങ്കിലും വ്യവസ്ഥയുണ്ടോ?
ജോസഫ്
അതുകൊണ്ട് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ പ്രകാരമാണ് ടിക്കറ്റിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്. എൽ.എം.ആർ.എ നിയമപ്രകാരം ജോലി കഴിഞ്ഞ് ഇവിടെ നിന്ന് തിരികെ പോകാനുള്ള ടിക്കറ്റ് തൊഴിലുടമ തരാമെന്ന് ഒരു വ്യവസ്ഥയുണ്ട്. അത് ഇവിടെ ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.