?????? ?????? ?????????? ???? ???????

സാന്ത്വനമായി യൂത്ത് ഇന്ത്യയും

മനാമ: തുടർച്ചയായ അഞ്ചാം വർഷവും ലേബർ ക്യാമ്പുകളിൽ ഇഫ്​താർ വിഭവങ്ങൾ ഒരുക്കി യൂത്ത് ഇന്ത്യ ബഹ്‌റൈൻ. ജോലിയിലും വരുമാനത്തിലും പ്രയാസമനുഭവിക്കുന്ന ക്യാമ്പുകളിൽ നോമ്പ് തുറക്കാൻ ആവശ്യമായ വിഭവങ്ങളുടെ കിറ്റുകൾ ആണ് എത്തിക്കുന്നത്. ഇതിനോടകം അസ്‌കർ, മൽകിയ, മാമീർ എന്നിവിടങ്ങളിൽ 500ൽ അധികം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്​തു. ദിശ സ​െൻറർ റിഫയുമായി സഹകരിച്ചു നടത്തുന്ന ഉദ്യമത്തിന് ദിശ ഡയറക്​ടർ അബ്​ദുൽ ഹഖ്, യൂത്ത് ഇന്ത്യ സേവന വിഭാഗം കൺവീനർ മുഹമ്മദ് മിൻഹാജ് എന്നിവരാണ്​ നേതൃത്വം നൽകുന്നത്​. കൂടുതൽ വിവരങ്ങൾക്ക്: 33223634
 
Tags:    
News Summary - youth india-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.