മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ നടത്തുന്ന ഹെൽത്ത് കാമ്പയിനുമായി ബന്ധപ്പെട്ട് ഫസ്റ്റ് എയ്ഡ് ട്രെയിനിങ് ക്ലാസ് ലൈഫ് പൾസുമായി കൂടിച്ചേർന്ന് 18ന് ഉച്ചക്ക് രണ്ടുമുതൽ സിഞ്ചിലെ യൂത്ത് ഇന്ത്യ ഓഫിസിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒരു വ്യക്തി ജീവിതത്തിൽ സ്വായത്തമാകേണ്ട, പല സന്ദർഭങ്ങളിൽ നമ്മുടെ ജീവിതത്തിൽ ആവശ്യമായി വരുന്ന അടിയന്തര വൈദ്യസഹായങ്ങളെക്കുറിച്ചുള്ള തുറന്ന സെഷൻ ആയിരിക്കുമെന്ന് കൺവീനർ സിറാജ് അറിയിച്ചു.
ഹെൽത്ത് കാമ്പയിനുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള പരിപാടികളാണ് ഈ ഒരു മാസക്കാലത്തിൽ യൂത്ത് ഇന്ത്യ ആവിഷ്കരിച്ചത്. വാക് ചലഞ്ച്, ഫിറ്റ്നസ് ട്രെയിനിങ്, ആരോഗ്യ ബോധവത്കരണ ക്ലാസ്, ആരോഗ്യ ടിപ്സ്, മാരത്തൺ എന്നിങ്ങനെയുള്ള വിവിധതരത്തിലുള്ള പരിപാടികൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് പ്രസിഡന്റ് അജ്മൽ ഷറഫുദ്ദീൻ അറിയിച്ചു. രജിസ്‌ട്രേഷൻ ഫോറം വഴിയോ 35538451 എന്ന നമ്പർ വഴിയോ പരിപാടിക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.