മനാമ: സുസ്ഥിര വികസന പ്രവർത്തനങ്ങളിൽ യുവതയെ കൂടുതൽ പങ്കാളികളാക്കുമെന്ന് സുസ്ഥിര വികസന കാര്യ മന്ത്രി നൂർ ബിൻത് അലി അൽ ഖലീഫ് വ്യക്തമാക്കി.
യുവാക്കളെ കൂടുതലായി മുന്നോട്ടുകൊണ്ടുവരുന്നതിനായി യുവജനകാര്യ മന്ത്രാലയം, ഇൻജാസ് ബഹ്റൈൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ പബ്ലിക് അഡ്മിനിസ്ട്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ‘ഹൈപോ യൂത്ത്’ പരിശീലന പരിപാടിയുടെ അഞ്ചാമത് ബാച്ചിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അവർ. വിവിധ പരിശീലന പദ്ധതികളിലൂടെ കഴിവുറ്റ യുവതയെ വളർത്തിയെടുക്കുകയും സുസ്ഥിര വികസന പദ്ധതികളിൽ അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്തുകയും ചെയ്യും.
സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള പദ്ധതികളാണ് രാജ്യം മുന്നോട്ടുവെക്കുന്നത്. യുവാക്കളെ കൂടുതലായി മുന്നോട്ടുകൊണ്ടുവരുന്നതിനായുള്ള പദ്ധതികൾക്ക് ഗതിവേഗം വർധിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. പബ്ലിക് അഡ്മിനിസ്ട്രേറ്റിവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ശൈഖ റന ബിൻത് ഈസ ബിൻ ദുഐജ് ആൽ ഖലീഫ ‘ഹൈപോ യൂത്ത്’ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.