മനാമ: സമഗ്ര പരിശീലന പരിപാടികളും അത്യാധുനിക സൗകര്യങ്ങളും നൽകി ബഹ്റൈനി ഗെയിമിങ് പ്രതിഭകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനായി ഇ-സ്പോർട്സ് ഡെവലപ്മെന്റ് ഹബ് സ്ഥാപിച്ച് സെയ്ൻ ബഹ്റൈൻ. ഫ്ലമിംഗോ സ്റ്റുഡിയോസുമായും തംകീനുമായും സഹകരിച്ചാണ് സെയ്ൻ ബഹ്റൈൻ ടവറി സെയ്ൻ ഇ-സ്പോർട്സ് ലാബ് സ്ഥാപിച്ചിരിക്കുന്നത്.
450 ചതുരശ്ര മീറ്ററിൽ, സ്റ്റേജ്, രാജ്യത്തെ ഏറ്റവും ഉയർന്ന റസലൂഷനുള്ള വെർച്വൽ സ്ക്രീൻ, അത്യാധുനിക സാങ്കേതികവിദ്യയുള്ള പ്രക്ഷേപണ സൗകര്യം, ബ്രോഡ്കാസ്റ്റ് സെറ്റുകൾ, പരിശീലന ആവശ്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സൈൻ ബഹ്റൈൻ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി നൽകും.
ലാബ് വർഷം മുഴുവനും ഇ-സ്പോർട്സ് ലീഗുകൾക്ക് ആതിഥേയത്വം വഹിക്കും. ടീമുകൾക്കും കളിക്കാർക്കും കഴിവുകൾ പ്രകടിപ്പിക്കാനും മത്സരിക്കാനുമുള്ള അവസരങ്ങളുണ്ട്. സെയിൻ ബഹ്റൈൻ, ടീൽ ഫ്ലമിംഗോ സ്റ്റുഡിയോ എന്നിവയുമായുള്ള സഹകരണം ഇ-സ്പോർട്സ് പിന്തുടരാൻ ജനങ്ങളിൽ താൽപര്യം ജനിപ്പിക്കുമെന്ന് തംകീൻ ചീഫ് ഗ്രോത്ത് ഓഫിസർ ഖാലിദ് അൽബയാത്ത് പറഞ്ഞു. ബഹ്റൈനിലെ പ്രതിഭകളെ പരിപോഷിപ്പിക്കാനും അവർക്ക് അത്യാധുനിക സൗകര്യങ്ങൾ നൽകാനും സംരംഭം സഹായകമാകുമെന്ന് ഫ്ലമിംഗോ സ്റ്റുഡിയോ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ തലാൽ മഹമൂദ് പറഞ്ഞു.
ലാബ് ആരംഭിക്കുന്നതോടെ ഇ-സ്പോർട്സിന് പ്രാധാന്യം കൈവരുമെന്ന് സെയ്ൻ ബഹ്റൈൻ ചീഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഓഫിസർ ശൈഖ് അബ്ദുല്ല ഖാലിദ് ആൽ ഖലീഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.