മനാമ: സെയ്ൻ ബഹ്റൈനും സകാത്, ചാരിറ്റി ഫണ്ടും സംയുക്തമായി സെയ്ൻ ക്യുക്ക് പേ സർവിസിന് തുടക്കം കുറിച്ചു. ഇതിലൂടെ സെയ്ൻ ബഹ്റൈൻ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ ഡൊണേഷനുകൾ നൽകാവുന്നതാണ്. പുതിയ ഫീച്ചറുകൾ ഡൊണേഷൻ നൽകുമ്പോഴുള്ള ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു. നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെന്റ് മന്ത്രാലയത്തിന് കീഴിലാണ് പുതിയ സേവനത്തിന് സെയ്ൻ ബഹ്റൈനും സകാത്, ചാരിറ്റി ഫണ്ടും തുടക്കം കുറിച്ചത്.
ഉപഭോക്താക്കൾക്ക് അവരുടെ സെയ്ൻ സർവിസ് നമ്പർ ചേർത്ത് ലളിതമായ ഘട്ടങ്ങളിലൂടെ തുക സംഭാവന ചെയ്യാൻ കഴിയും. എല്ലാ ഡൊണേഷനുകളും സകാത്, ചാരിറ്റി ഫണ്ടിലേക്ക് നേരിട്ടാണ് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്.
സകാത്, ചാരിറ്റി ഫണ്ടുമായി സഹകരിച്ച് പുതിയ സേവനമായ സെയ്ൻ ക്യുക്ക് പേ സർവിസിന് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സെയ്ൻ ബഹ്റൈൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് സൈനലാബ്ദീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.