മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​രം ഇ​ന്ന്

മനാമ: പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും വളർത്തിയെടുക്കാനായി ഐമാക്​ കൊച്ചിൻ കലാഭവനുമായി ചേർന്ന്​ സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് മെഗ ചിത്രരചന മത്സരം വെള്ളിയാഴ്​ച ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും. എൽ.കെ.ജി മുതൽ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്കായി കിഡ്​സ്​, സബ്​ജൂനിയർ, ജൂനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. ഇതിനകം 2000ഓളം വിദ്യാർഥികൾ രജിസ്​ട്രേഷൻ നടത്തിയതായി പോഗ്രാം കോഓഡിനേറ്റർ നൗമൽ റഹ്‌മാൻ അറിയിച്ചു.

ബി.എം.സി ഹാളിൽ ഓഫ്‌ലൈനായി നടക്കുന്ന ഉദ്ഘാടന സെഷനിൽ ന്യൂ ഇന്ത്യൻ സ്​കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, സൗദി അൽജുബൈൽ യൂത്ത്​ ഇന്ത്യ പ്രസിഡൻറ്​ റയ്യാൻ മൂസ, ഫ്രൻഡ്​സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ്​ ജമാൽ ഇരിങ്ങൽ, മലർവാടി ബഹ്‌റൈൻ കോഓഡിനേറ്റർ സക്കീന അബ്ബാസ് എന്നിവർ പങ്കെടുക്കും. പരിപാടി ഫ്രൻഡ്​സ്​ ഫേസ്ബുക്ക്​ പേജിലൂടെ കാണാവുന്നതാണ്.

Tags:    
News Summary - Malarvadi Rainbow Mega Drawing Competition Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.