ദമ്മാം: ദർശന ടി.വിയുടെ ആഭിമുഖ്യത്തിൽ അൽഖോബാർ സിഗ്നേച്ചർ ഹോട്ടലിൽ സംഘടിപ്പിച്ച 'ദർശനോത്സവം മെഗാ ഷോ 2022' കോവിഡാനന്തര ദീർഘകാല ഇടവേളക്കുശേഷം കിഴക്കൻ പ്രവിശ്യയിലെ പ്രവാസ സമൂഹത്തിനു ലഭിച്ച മനോഹരമായ ദൃശ്യവിരുന്നായി.പ്രശസ്ത ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ അരങ്ങേറിയ സ്റ്റേജ് ഷോ, സ്കിറ്റുകൾ, പ്രമുഖ സിനിമ, മാപ്പിളപ്പാട്ട് ഗായകർ അണിനിരന്ന ലൈവ് ഓർക്കസ്ട്ര എന്നിവ അരങ്ങേറി.
നാട്ടിൽനിന്നെത്തിയ 18ഓളം മിമിക്രി, മാപ്പിളപ്പാട്ട്, ചലച്ചിത്രഗാന രംഗത്തെ കലാകാരന്മാരായ ജ്യോത്സന, വിധു പ്രതാപ്, ആബിദ് കണ്ണൂർ, മഹേഷ് കുഞ്ഞുമോൻ, കലാഭവൻ ജോഷി, പ്രേംദാസ് അരീക്കോട്, ഫാസില ബാനു, ഫാരിഷ ഹുസ്സയിൻ തുടങ്ങിയവരുടെ വേദിയിലെ പ്രകടനം കാലാസ്വാദകർക്ക് ആവിസ്മരണീയമായ അനുഭവം സമ്മാനിച്ചു.
പ്രവാസ സമൂഹത്തിന്റെ നന്മ ലക്ഷ്യംവെച്ചുകൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിച്ച ജീവകാരുണ്യ, ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ സി.പി. മുസ്തഫ (റിയാദ്), ബോബൻ തോമസ് (ദമ്മാം), നജീബ് മുസ്‌ലിയാരകത്ത് (ജിദ്ദ), ഷാജഹാൻ റാവുത്തർ വല്ലന എന്നിവരെ വേദിയിൽ ആദരിച്ചു. ആതിര മിന്നു അവതാരകയായിരുന്നു.
ദർശന ടി.വി ഡെപ്യൂട്ടി സി.ഇ.ഒ ആലിക്കുട്ടി ഒളവട്ടൂർ, ഇവന്റ് കമ്മിറ്റി ചെയർമാൻ ജമാൽ വില്യാപ്പള്ളി, ജനറൽ കൺവീനർ റഹ്മാൻ കരയാട്, പ്രോഗ്രാം കോഓഡിനേറ്റർമാരായ മുജീബ് ഉപ്പട, ശരീഫ് ചോലമുക്ക്, മാലിക് മക്ബൂൽ ആലുങ്ങൽ, സി. അബ്ദുൽ ഹമീദ്, സാജിദ് ആറാട്ടുപുഴ, നാച്ചു അണ്ടോണ, ഒ.പി. ഹബീബ്, സി.കെ. ഷാനി, അബ്ദുൽ മജീദ് കൊടുവള്ളി, അമീൻ കളിയാക്കവിള, ആസിഫ് മേലങ്ങാടി, റസാഖ് ഓമാനൂർ, അഷ്‌റഫ് ആളത്ത്, നജീബ് എരഞ്ഞിക്കൽ, ശിഹാബ് കൊയിലാണ്ടി, മുത്തു തലശ്ശേരി, മുസ്തഫ പാവയിൽ, നൗഷാദ് തിരുവനന്തപുരം, സലീൽ ദാദാഭായി, ശബ്‌ന നജീബ്, സാജിത നഹ, ഹുസ്ന ആസിഫ്, സോഫിയ, കദീജ ടീച്ചർ, നജ്മ അബീർ, റിഫാന ആസിഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.