മാനസികോല്ലാസത്തോടൊപ്പം വ്യായാമത്തിനുമുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ് അൽഐൻ നഗരസഭ. അൽഐനിലെ ദാഹറിലാണ് ഈ പാർക്ക്. മനോഹരമായി സംവിധാനിച്ച ഈ പാർക്കിൽ വ്യായാമം ചെയ്യാനുള്ള വിവിധ ഉപകാരണങ്ങൾ, കളിസ്ഥലങ്ങൾ, നടപ്പാത, കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ എന്നിവയും സംവിധാനിച്ചിരിക്കുന്നു.
ആധുനിക രീതിയിൽ നിർമിച്ച ഈ പാർക്ക് സന്ദർശകർക്ക് മനസ്സിന് കുളിർമ നൽകുന്ന ഒന്നാണ്. പച്ചവിരിച്ച പുൽത്തകിടികൾ, നടപ്പാതകൾ, ഈത്തപ്പന മരങ്ങൾ, പ്രകൃതിക്കനുയോജ്യമായി നിർമിച്ച ഇരിപ്പിടങ്ങൾ, വിവിധ വർണ്ണങ്ങളിലുള്ള തൂണുകൾ, പൂച്ചെടികളും മരങ്ങളുമെല്ലാം ഈ മനോഹാരിതക്ക് മാറ്റ് കൂട്ടുന്നു.
പാർക്കിലുള്ള മറ്റൊരു പ്രധാന ആകർഷണമാണ് അവിടെ ഒരുക്കിയ ജലധാര. ഈ ജലധാരയും പ്രകാശിക്കുന്ന ഇരിപ്പിടങ്ങളും വിവിധ നിറങ്ങളിലുള്ള തൂണുകളും എല്ലാ സന്ധ്യാസമയങ്ങളിൽ കാഴ്ചയുടെ വിരുന്നൊരുക്കും. പാർക്കിൽ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്.
അൽഐനിലെ മെസ് യാദ് ഏരിയയിൽ ദാഹറിലാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നത്. ഇവിടേക്ക് പ്രവേശനം സൗജന്യമാണ്. കോവിഡുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും നിരവധി കുടുംബങ്ങളാണ് ഓരോ ദിവസവും പാർക്കിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.