ഭക്ഷണത്തോട് ഇഷ്ടമുള്ളവരെ പൊതുവെ നമ്മൾ ഫൂഡി എന്ന് വിളിക്കും. പല നാടുകളിലെ പലതരം ഭക്ഷണങ്ങൾ സ്വയം തയ്യാറാക്കി കഴിക്കാൻ ഇഷ്ടപ്പെടുന്ന ഫൂഡീസുമുണ്ട് ഇവിടെ യു.എ.ഇയിൽ. ഭക്ഷണപ്രിയയായ ഒരു അഡ്വക്കറ്റ്. വ്യത്യസ്ത തരം ഭക്ഷണങ്ങൾ ഉണ്ടാക്കാനും ഒപ്പം ട്രൈ ചെയ്യാനും താൽപര്യമുള്ള ‘ദി ചീസ്ബോൾ’ എന്നറിയപ്പെടുന്ന കാസർകോഡുകാരി ഫാദില.
ദി ചീസ് ബോൾ എന്ന അക്കൗണ്ടിലൂടെ ഫാദില പങ്കുവെക്കുന്ന വീഡിയോകൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഒന്നരരലക്ഷത്തിലധികം ഫോളോവേർസുണ്ട് ഇൻസ്റ്റഗ്രാമിൽ. എന്നാൽ ഈ അക്കൗണ്ടിന് പിന്നിൽ ഒരു മലയാളി വനിതയാണെന്ന് തന്നെ പലർക്കും അറിയില്ല. 2022ൽ തന്റെ വിവാഹ ശേഷമാണ് ഫാദില ദുബൈയിലെത്തുന്നത്.
2019ൽ കോളജ് വിദ്യാർഥിനിയായിരിക്കെയാണ് ഇൻസ്റ്റഗ്രാം പേജ് തുടങ്ങുന്നത്. അന്ന് പോസ്റ്റ് ചെയ്തതിലധികവും റെസ്റ്റോറന്റ് റിവ്യൂസായിരുന്നു. ഒപ്പം ട്രൈ ചെയ്യുന്ന ഭക്ഷണങ്ങളും, കൊച്ചു കൊച്ചു പാചക പരീക്ഷണങ്ങളുമൊക്കെ ഇൻസ്റ്റഗ്രാം ഫീഡിൽ ഇടം പിടിച്ചു. പിന്നീട് കോവിഡ് കാലമായതോടെ ലോക്കഡൗണിൽ റെസ്റ്റോറന്റ് റിവ്യൂസ് ചെയ്യാൻ സാധിക്കാത്തതുകൊണ്ട് തന്റെ പാചക പരീക്ഷണങ്ങൾ തന്നെ റീലായി പോസ്റ്റ് ചെയ്ത് തുടങ്ങി. വൈറൽ റെസിപ്പികളും, ഇംഗ്ലീഷ് സ്റ്റൈൽ ഭക്ഷണങ്ങളുമൊക്കെ മനോഹരമായ വീഡിയോകളായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘തന്റെ കുട്ടിക്കാലത്ത് ഏറെ പ്രിയപ്പെട്ടത്’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത റമദാൻ സ്പെഷ്യൽ കസ്റ്റാർഡ് റെസിപിയുടെ വീഡിയോ 13 മില്ല്യണിലധികം ആളുകൾ കണ്ടിരുന്നു. ലോകമെമ്പാടുമുള്ള പല ദേശക്കാർ വീഡിയോകൾക്ക് കമന്റുകളുമായെത്തി. ഏതു ഭാഷക്കാർക്കും എളുപ്പം മനസ്സിലാകുന്ന രീതിയിലാണ് വീഡിയോകൾ പോസ്റ്റ് ചെയ്യാറ്. ഒപ്പം ഇംഗ്ലീഷിൽ റെസിപ്പി ക്യാപ്ഷനായും പോസ്റ്റ് ചെയ്യും. വൈറൽ കൊറിയൻ ഫ്രൈഡ് ചിക്കനും, ചിക്കൻ ടിക്ക സാൻഡ്വിച്ചുമൊക്കെ ഇരുകയ്യും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്.
ചെറുപ്പം മുതലേ വ്യത്യസ്ത രുചികൾ പരീക്ഷിക്കാനിഷ്ടമുള്ള ഒരു ഫൂഡി തന്നെയായിരുന്നു ഫാദില. സ്കൂൾ പഠനകാലം മുതൽ തന്നെ പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. ഇഷ്ടമുള്ള പുതിയ രുചികൾ പുറത്ത് പോയി കഴിക്കുന്നതിലുമെളുപ്പം അവ വീട്ടിൽ തന്നെ ഉണ്ടാക്കലാണെന്ന് ഫാദില പറയുന്നു. തന്നെക്കാൾ 10 വയസ്സ് താഴെയുള്ള സഹോദരൻ ഉമർ ആയിരുന്നു വിവാഹത്തിന് മുമ്പ് തന്റെ പാചക പരീക്ഷണങ്ങളെ പിന്തുണച്ചിരുന്നത്.
തന്റെ റെസ്റ്ററെന്ന് വേണമെങ്കിൽ അയാളെ പറയാം. പരാജയപ്പെട്ട പാചകപരീക്ഷണങ്ങൾ വരെ യാതൊരു പരാതിയുമില്ലാതെ അവൻ ആസ്വദിച്ച് കഴിക്കുമായിരുന്നെന്ന് ഫാദില പറയുന്നു. ഭർത്താവ് മുബാരിസ് തനിക്ക് തരുന്ന പിന്തുണയും ഒരു സ്ത്രീക്ക് വളരെ വലുതാണെന്നും ഫാദില പറയുന്നു. ദി ചീസ്ബോൾ എന്ന യൂട്യൂബ് ചാനലിലും വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ട്.
ഫാദില
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.