ഹരിത നഗരത്തിെൻറ ഭംഗി ആസ്വദിക്കാൻ അൽഐനിൽ എത്തുന്നവരുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളാണ് ഗ്രീൻ മുബസറയും ജബൽ ഹഫീത്തും. ജബൽ ഹഫീത്തിെൻറ താഴ്വരയിലാണ് ഗ്രീൻ മുബസറ നിലകൊള്ളുന്നത്. വിശാലമായ പുൽമേടുകളാണ് ഇതിെൻറ പ്രത്യേകത. പച്ചവിരിച്ച കുന്നുകളും തടാകവും പാർക്കുമെല്ലാം അടങ്ങിയ ഇവിടം മനോഹര കാഴ്ചയാണ് ഒരുക്കുന്നത്. റോഡിന് ഇരുവശവും മരങ്ങളും കുന്നുകളും പുൽത്തകിടികളും കൊണ്ട് മനോഹരമായാണ് സംവിധാനിച്ചിട്ടുള്ളത്.
കുടുംബങ്ങൾക്ക് വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാൻ അനുയോജ്യമായ സ്ഥലമാണ് ഗ്രീൻ മുബസറ കുട്ടിൾക്ക് കളിക്കാൻ ഏരിയയും ഒരുക്കിയിട്ടുണ്ട്. സൈക്കിളുകളും മോട്ടോർ സൈക്കിളുകളും വാടകക്കെടുക്കാനുള്ള സൗകര്യവും കുതിര സവാരിയുമൊക്കെ ഇവിടെ ലഭ്യമാണ്. തടാകവും ഡാമുമാണ് മറ്റൊരു ആകർഷണം. അതിൽ നിറയെ മത്സ്യങ്ങൾ തുള്ളികളിക്കുന്നത് മനോഹര കാഴ്ചയാണ്. ചൂടുവെള്ളം പ്രവഹിക്കുന്ന നീർച്ചാലുകൾ മറ്റൊരു പ്രത്യേകത. ഈ പ്രദേശം ചുറ്റിക്കറങ്ങി കാണാൻ റോഡിലൂടെ ഓടുന്ന കൊച്ചു തീവണ്ടിയും ഒരുക്കിയിട്ടുണ്ട്. ആസ്വാദ്യകരമായ മറ്റൊരു വിനോദമാണ് ക്യാമ്പിങ്. സദേശികൾക്കും വിദേശികൾക്കുമെല്ലാം ക്യാമ്പിങ്ങിന് സൗകര്യവുമുണ്ട്. ബാർബിക്യു ഉണ്ടാക്കാനുള്ള പ്രത്യേക സ്ഥലവും ഇവിടെ ഒരുക്കിയിരിക്കുന്നു. കോവിഡ് മുൻകരുതലുകളുടെ ഭാഗമായി ഇതിന് ഇപ്പോൾ നിയന്ത്രങ്ങളുണ്ട്.
ഗ്രീൻ മുബസറയിലേക്കുള്ള പ്രവേശനവും വാഹന പാർക്കിങ്ങുമെല്ലാം സൗജന്യമാണ്. കോവിഡ് നിയന്ത്രങ്ങൾ വരുന്നതിനു മുമ്പ് ഒഴിവു ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. വിശേഷ ദിവസങ്ങളിൽ ഇവിടേക്കുള്ള പ്രവേശനം പലപ്പോഴും നിയന്ത്രിക്കേണ്ടിയും വരാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.