ദുബൈയിലെ സാമൂഹിക മാധ്യമ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന സഹോദരങ്ങളാണ് മുഹമ്മദ് ബൈറാഗ്ദരിയും പാരിസ ബൈറാഗ്ദരിയും. ഇറാനിയൻ വംശജരായ ഇരുവരും 40 ലക്ഷവും 30ലക്ഷവും ഫോളോവേഴ്സ് ഇൻസ്റ്റയിലും യൂടൂബിലും ഉള്ളവരാണ്. പൊതുവെ സ്ത്രീകൾ ആധിപത്യം പുലർത്തുന്ന സൂപ്പർ കാറുകളെയും ആഡംഭര ജീവിതശൈലികളും പരിചയപ്പെടുത്തുന്ന മേഖലയിൽ തിളങ്ങിയതാണ് മുഹമ്മദിനെ ശ്രദ്ധേയനാക്കുന്നത്.
ഗെയിമറയാണ് ഇയാളുടെ അരങ്ങേറ്റം. മോ വ്ലോഗ്സ് എന്ന യൂടൂബ് ചാനലും ഇതേ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടും വഴിയാണ് ആരാധകവൃന്ദം വർധിച്ചത്. ഫാഷൻ ഡിസൈനിംഗിലും തൽപരനായ ഇദ്ദേഹം എം.വി എന്ന പേരിൽ ഒരു മർച്ചൻഡൈസ് കമ്പനി ആരംഭിച്ചിട്ടുമുണ്ട്. വ്യക്തിപരമായ അനുഭവങ്ങൾ, സെലിബ്രിറ്റി മീറ്റുകൾ, സൂപ്പർ കാർ ഡ്രൈവ് അവലോകനം, സുഹൃത്തുക്കളുമായുള്ള സോഷ്യൽ എക്സ്പിരിമെന്റുകൾ എന്നിവയാണ് പോസ്റ്റുകളിൽ മിക്കതും. നിലവിൽ 10ദശലക്ഷം ഡോളറിന്റെ സമ്പത്തിന് ഉടമയാണ്.
സഹോദരി പാരിസ ബൈറാഗ്ദരി സാമൂഹിക മാധ്യമങ്ങളിൽ ലന റോസ് എന്നാണ് അറിയപ്പെടുന്നത്. ദുബൈയിലെ സോഷ്യൽ മീഡിയ താരങ്ങളിൽ ശ്രദ്ധേയയായ ലന റോസ്, ഇൻസ്റ്റാഗ്രാമിലാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്സിനെ കണ്ടെത്തിയത്. സഹോദരനെ പോലെ ലനയുടെ സോഷ്യൽ മീഡിയ പേജുകളിലും സാധാരണയായി ആഡംബര കാറുകൾ, ഫാഷൻ എന്നിവയാണ് സാധാരണ വിഷയമാകുന്നത്. മേക്കപ്പ് ട്യൂട്ടോറിയലുകൾ വഴി ഏറ്റവും പ്രശസ്തമായ ബ്രാൻഡുകളിൽ നിന്ന് സ്പോൺസർഷിപ്പ് ലഭിക്കാൻ തുടങ്ങിയപ്പോൾ ഇവരുടെ ജനപ്രീതി ഇരട്ടിയോളം ഉയരുകയായിരുന്നു. ഇരുവരുടെയും മറ്റു കുടുംബാംഗങ്ങളും താമസിക്കുന്നത് ദുബൈയിൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.