ചെടികൾ വളർത്തുന്നത് പോലെ ഫല വൃക്ഷങ്ങളും ബാൽക്കണയിൽ വലിയ ഡ്രമ്മിൽ വെച്ചു പിടിപ്പിക്കാം. തായലൻഡ് മാവ് ഈ ഗണത്തിൽപെടുത്താവുന്ന മരമാണ്. എല്ലാ സീസണിലും കായ്ഫലം തരും. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്തു വേണം വെക്കാൻ.
ഒരുപാട് പൊക്കം വെക്കാതെ വെട്ടിനിർത്താം. മാമ്പഴത്തിന് രുചി മാത്രമല്ല, നല്ല മണവുമുണ്ട്. ഓരോ ബാച്ച് ആയാണ് പൂക്കുന്നത്. അതു കൊണ്ട് തന്നെ മിക്കവാറും സമയങ്ങളിൽ മാങ്ങ കാണും. മീൻകറിയിലിടാനും അച്ചാർ ഉണ്ടാക്കാനും നല്ലതാണ്. തൊലിക്ക് നല്ല കട്ടിയാണ്. ദശ കുറവാണെങ്കിലും പഴുത്താൽ ഇരട്ടി സ്വാദാണ്. മാവിൽ നിന്ന് തന്നെ പഴുത്തു കിട്ടുന്നതാണ് നല്ലത്. മാങ്ങാ കടും മഞ്ഞ നിറത്തിലെത്തും. അതിനു ശേഷം മാത്രം അടർത്തിയെടുക്കുക. പഴുക്കുന്നതിനു മുന്നേ അടർത്തിയെടുതിട്ടു പഴുപ്പിച്ചാൽ അത്ര മധുരം കാണില്ല. പ്ലാന്‍റ് നഴ്സറിയിൽ നിന്ന് നല്ല ഇനം ബഡ് തൈകൾ കിട്ടും. ചെറുതിലെ കായ്ഫലം തരുന്നതാണ് തായ്‌ലൻഡ് മാവ്. തൈകൾ വാങ്ങിയ ഉടൻ നടരുത്. രണ്ടു ദിവസമെങ്കിലും നമ്മുടെ കാലാവസ്ഥയുമായി പരിചയപ്പെട്ട ശേഷം വേണം നടാൻ. മണ്ണ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചകിരിച്ചോർ, ചാണകപൊടി തുടങ്ങി ഏതു വളമായാലും മതി. എല്ലാം കൂടെ നന്നായി യോജിപ്പിച്ചു വെക്കുക. ഡ്രമ്മിന് ഡ്രൈനേജ് സംവിധാനം ഉണ്ടെന്നു ഉറപ്പു വരുത്തുക. ഹോൾ ഇല്ലേൽ ഇട്ടു കൊടുക്കണം. ഡ്രമ്മിന്‍റെ നടുവിൽ ഹോൾ ഇടരുത്. സൈഡ് ഭാഗത്താണ് ഇടേണ്ടത്. 7-8 ഹോൾ ഇടാം. ഡ്രമ്മിന്‍റെ വലിപ്പം അനുസരിച്ച് ആദ്യം കല്ലും കട്ടയും ഉണ്ടെകിൽ ഇട്ടിട്ടു വേണം മണ്ണ് നിറക്കാൻ. മാവിൻ തൈ നട്ട ശേഷം കുറച്ചു കൂടി മണ്ണ് ഇട്ടു കൊടുക്കാം. എന്നും നനച്ചു കൊടുക്കാം. മാവ് കായ്ച്ചു കഴിഞ്ഞാൽ ആ ഭാഗം കട്ട് ചെയ്തു കൊടുക്കാം. എങ്കിലെ വീണ്ടും പൂക്കുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.