പി.സി. നൗഫൽ കട്ടുപ്പാറ

'കുരുന്നുമുഖങ്ങളിലെ സന്തോഷമായിരുന്നു ഏറ്റവും വലിയ സ​മ്മാനം'

നാട്ടി​ലും ഖ​ത്ത​റി​ലു​മാ​യി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ലും സ്​​പോ​ർ​ട്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലും വ​ള​ൻ​റി​യ​ർ കു​പ്പാ​യ​മ​ണി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും, ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും അ​വി​സ്​​മ​ര​ണീ​യ​മാ​യ​ത്​ ര​ണ്ടു മാ​സ​ക്കാ​ലം ഖ​ത്ത​ർ ചാ​രി​റ്റി​ക്കൊ​പ്പം അ​ഫ്​​ഗാ​ൻ അ​ഭ​യാ​ർ​ഥി​ക്യാ​മ്പി​ൽ സേ​വ​നം​ചെ​യ്​​ത നാ​ളു​ക​ളാ​യി​രു​ന്നു. പി​റ​ന്ന മ​ണ്ണും നാ​ടും ഉ​റ്റ​വ​രെ​യും വി​ട്ട്​ പ​ലാ​യ​നം ചെ​യ്​​ത​വ​ർ, അ​നാ​ഥ​രാ​യ ബാ​ല്യ​ങ്ങ​ൾ, നി​രാ​ശ്ര​യ​രാ​യ​വ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച കാ​ലം ജീ​വി​ത​ത്തി​ലെ അ​മൂ​ല്യ​മാ​യ ദി​ന​ങ്ങ​ളാ​യി​രു​ന്നു. മൂ​ന്നു​ മു​ത​ൽ 18 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള​വ​ർ. മ​താ​പി​താ​ക്ക​ൾ ന​ഷ്​​ട​മാ​യ​വ​രും ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന്​ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രു​മു​ണ്ടാ​യി​രു​ന്നു അ​ക്കൂ​ട്ട​ത്തി​ൽ. ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ വ​ള​ൻ​റി​യ​ർ ആ​യാ​ണ്​ ക്യാ​മ്പി​ലെ​ത്തു​ന്ന​ത്. ഭാ​ഷ​യ​ട​ക്കം തു​ട​ക്ക​ത്തി​ൽ വെ​ല്ലു​വി​ളി​യാ​യെ​ങ്കി​ലും പി​ന്നെ അ​വ​ർ കൂ​ട്ടു​കാ​രും സ​ഹോ​ദ​ര​ന്മാ​രു​മാ​യി.

ദി​വ​സ​വും ജോ​ലി​ക​ഴി​ഞ്ഞ്​ ക്യാ​മ്പി​ലെ​ത്താ​ൻ എ​ന്തോ തി​ടു​ക്ക​മാ​യി​രു​ന്നു. യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്നും പ​ലാ​യ​നം ചെ​യ്​​ത്​ ഭീ​തി​യി​ൽ ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ വ​ള​രെ ​പെ​െ​ട്ട​ന്നു​ത​ന്നെ സൗ​ഹൃ​ദ​ത്തി​ലും ഉ​ല്ലാ​സ​ത്തി​ലു​മാ​യ​തി​നും സാ​ക്ഷി​യാ​യി. ഖ​ത്ത​ർ സ​ർ​ക്കാ​ർ അ​വ​ർ​ക്ക്​ ന​ൽ​കി​യ പ​രി​ച​ര​ണ​വും സൗ​ക​ര്യ​ങ്ങ​ളും ഹൃ​ദ്യ​മാ​യി​രു​ന്നു. കൊ​ച്ചു​കു​ട്ടി​ക​ൾ​ക്ക്​ ഭ​ക്ഷ​ണം ന​ൽ​കി​യും അ​വ​രു​ടെ വി​കൃ​തി​ക​ൾ​ക്കും വാ​ശി​ക​ൾ​ക്കു​മി​ട​യി​ൽ മു​തി​ർ​ന്ന സ​ഹോ​ദ​ര​നാ​യി​മാ​റാ​ൻ ക​ഴി​ഞ്ഞു. ന​ഴ്​​സ​റി​ക​ൾ, കു​ട്ടി​ക​ളു​ടെ ക​ളി​സ്​​ഥ​ല​ങ്ങ​ൾ, ഫു​ട്​​ബാ​ൾ, ബാ​സ്​​ക​റ്റ്​​ബാ​ൾ കോ​ർ​ട്ട്, ഹെ​ൽ​ത്ത്​ ക്ലി​നി​ക്​ തു​ട​ങ്ങി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​മാ​ണ്​ ര​ണ്ടു മാ​സ​ത്തി​ലേ​റെ ക്യാ​മ്പ്​ ന​ട​ന്ന​ത്.

ഏ​റ്റ​വും ഒ​ടു​വി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ അ​വ​ർ പോ​കു​േ​മ്പാ​ൾ ഹൃ​ദ​യം പ​റി​ച്ചെ​ടു​ക്കു​ന്ന വേ​ദ​ന​യാ​യി​രു​ന്നു അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്രി​യ​പ്പെ​ട്ട​വ​രോ​ട്​ യാ​ത്ര​പ​റ​യു​ന്ന​തു​​പോ​ലെ അ​വ​ർ​ക്കും ഞാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ള​ൻ​റി​യ​ർ​മാ​ർ​ക്കും ക​ണ്ണു​നി​റ​ഞ്ഞു. ലോ​ക​ത്തിെൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഭ​യം തേ​ടി​യ അ​വ​ർ​ എ​ല്ലാ​വ​ർ​ക്കും ന​ന്മ​ക​ൾ മാ​ത്രം വ​ര​​ട്ടെ എ​ന്ന പ്രാ​ർ​ഥ​ന​മാ​ത്രം. ഖ​ത്ത​റി​ലെ​ത്തി അ​ൽ ജ​നൂ​ബ് സ്​​റ്റേ​ഡി​യ​ത്തി​ൽ അ​മീ​ർ ക​പ്പ്‌ ഫൈ​ന​ലിെൻറ ഭാ​ഗ​മാ​യാ​ണ്​ വ​ള​ൻ​റി​യ​ർ ജീ​വി​ത​ത്തിെൻറ തു​ട​ക്കം. പി​ന്നെ ​ലോ​ക അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും ഭാ​ഗ​മാ​യി. കോ​വി​ഡ് മ​ഹാ​മാ​രി തു​ട​ക്കം കു​റി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. ജോ​ലി​യും ഭ​ക്ഷ​ണ​വും ഇ​ല്ലാ​തെ ക​ഷ്്ട​പ്പെ​ടു​ന്ന ഒ​രു​പാ​ട് പേ​രെ സ​ഹാ​യി​ക്കാ​നും ഭ​ക്ഷ​ണം എ​ത്തി​ക്കാ​നും സാ​ധി​ച്ചു. ഇ​പ്പോ​ൾ ഫി​ഫ അ​റ​ബ്​ ക​പ്പി​ലും വ​ള​ൻ​റി​യ​ർ കു​പ്പാ​യ​ത്തി​ലു​ണ്ട്. പെ​രി​ന്ത​ൽ​മ​ണ്ണ ക​ട്ടു​പ്പാ​റ സ്വ​ദേ​ശി​യാ​യ നൗ​ഫ​ൽ ഖ​ത്ത​റി​ൽ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ൽ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെൻറ്​ മാ​നേ​ജ​ർ ആ​യി സേ​വ​നം ചെ​യ്യു​ക​യാ​ണ്.

വളണ്ടിയർ അനുഭവങ്ങൾ 'ഗൾഫ്​ മാധ്യമ'ത്തിലൂടെ വായനക്കാരുമായി പങ്കുവെക്കാം. വാട്​സാപ്പ്​ 55284913/ ഇ-മെയിൽ qatar@gulfmadhyamam.net.

Tags:    
News Summary - ‘The greatest gift was the joy of the little faces’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.