കുവൈത്ത് സിറ്റി: ഇറാഖിൽ നിന്ന് വരുന്ന ഇലക്ട്രിക് സാൻഡ്വിച്ച് മേക്കർ ഗ്രില്ലിനുള്ളിൽ ഒളിപ്പിച്ച് ഹഷീഷ് കടത്താനുള്ള ശ്രമം അബ്ദാലി കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.10 കിലോയിലധികം ഹഷീഷാണ് പിടികൂടിയത്. ഇറാഖിൽ നിന്ന് വരുകയായിരുന്ന ബസിലെ യാത്രക്കാരന്റെ ബാഗിലാണ് ടോസ്റ്റർ ഒളിപ്പിച്ചിരുന്നത്. എക്സ് റേ മെഷീനിൽ യാത്രക്കാരുടെ ലഗേജുകൾ പരിശോധിച്ചപ്പോൾ ഇലക്ട്രിക് സാൻഡ്വിച്ച് മേക്കർ ഗ്രിൽ സംശയാസ്പദമായി ചിലത് കണ്ടെത്തി. തുടർന്ന് പൊളിച്ചുനോക്കിയപ്പോഴാണ് വൻതോതിൽ ഹഷീഷ് സമർഥമായി ഒളിപ്പിച്ചതായും കണ്ടെത്തിയത്. പിടികൂടിയവരെയും പ്രതികളെയും ആഭ്യന്തര മന്ത്രാലയത്തിലെ നാർകോട്ടിക് കൺട്രോൾ വകുപ്പിന് കൈമാറി.
അതിനിടെ മറ്റൊരു സംഭവത്തിൽ, ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഒരു അജ്ഞാതനെ അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് രണ്ട് കിലോ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായും അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. പ്രതിയെ ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ ജനറൽ ഡയറക്ടറേറ്റിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.