കുവൈത്ത് സിറ്റി: ഗസ്സയിലെ ഫലസ്തീൻ ജനതക്ക് അടിയന്തര സഹായമായി ജി.സി.സി 100 മില്യൺ ഡോളർ നൽകും. ഗസ്സ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി മസ്കത്തിൽ നടന്ന ജി.സി.സി മന്ത്രിതല സമിതിയുടെ സമ്മേളനത്തിലാണ് തീരുമാനം. ഫലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് കുടിയിറക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകാനും സാധാരണക്കാരെ സംരക്ഷിക്കാനും തടവുകാരെ മോചിപ്പിക്കുന്നതിനും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുന്നതിനും ജി.സി.സി ഊന്നൽ നൽകും. മനുഷ്യത്വരഹിതമായ ഉപരോധം അവസാനിപ്പിക്കാനും മരുന്നുകളും മാനുഷിക സഹായവും എത്തിക്കാനും അനുവദിക്കണമെന്നും മന്ത്രിതല സമിതി ആവശ്യപ്പെട്ടു. ഇസ്രായേൽ നടപടിക്കെതിരെ ബന്ധപ്പെട്ട പ്രാദേശിക പാർട്ടികളുമായി ജി.സി.സി ശ്രമങ്ങൾ തുടരുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.