കുവൈത്തിൽ 1065 പേർക്ക്​ കൂടി കോവിഡ്​; ഒമ്പത്​ മരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 244 ഇന്ത്യക്കാർ ഉൾപ്പെടെ 1065 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഒറ്റ ദിവസം ഇത്രയധികം പേർക്ക്​ വൈറസ്​ സ്ഥിരീകരിക്കുന്നത്​ ആദ്യമായാണ്​.

കോവിഡ്​ മരണത്തിലും റെക്കോർഡ്​ വർധനയാണ്​. ഒമ്പത്​ മരണമാണ്​ ഞായറാഴ്​ച സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 58 ആയി.

8688 പേർക്കാണ്​ കുവൈത്തിൽ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​. 107 പേർ ഞായറാഴ്​ച രോഗമുക്​തി നേടി. 2729 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. ബാക്കി 5901 പേരാണ്​ ചികിത്സയിലുള്ളത്​. 114 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

കാപിറ്റൽ ഗവർണറേറ്റിൽ 99 പേർ, ഹവല്ലി ഗവർണറേറ്റിൽ 237 പേർ, അഹ്​മദി ഗവർണറേറ്റിൽ 214 പേർ, ഫർവാനിയ ഗവർണറേറ്റിൽ 450 പേർ, ജഹ്​റ ഗവർണറേറ്റിൽ 65 പേർ എന്നിങ്ങനെയാണ്​ പുതിയ കോവിഡ്​ കേസുകൾ.

Tags:    
News Summary - 1065 more covid case in Kuwait and 9 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.