കുവൈത്ത് സിറ്റി: 1,40,000 വിദേശികൾ കഴിഞ്ഞ വർഷം കുവൈത്ത് വിട്ടതായി സർക്കാർ കണക്കുകൾ. സ്വദേശിവത്കരണവും കോവിഡ് പ്രതിസന്ധിയുമാണ് വിദേശികൾ ഗണ്യമായി കൊഴിഞ്ഞുപോകാൻ ഇടയാക്കിയത്. കോവിഡ് പ്രതിസന്ധി നിരവധി പേരുടെ തൊഴിൽനഷ്ടത്തിന് കാരണമായി. കഴിഞ്ഞ വർഷം കുവൈത്ത് വിട്ട വിദേശി ജനസംഖ്യയിൽ 39 ശതമാനം ഗാർഹികത്തൊഴിലാളികളാണ്. മൊത്തം കുവൈത്ത് ജനസംഖ്യയിൽ 2.2 ശതമാനത്തിെൻറ കുറവുണ്ടായി.
സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് വിദേശികളുടെ എണ്ണത്തിൽ നാലു ശതമാനത്തിെൻറ കുറവാണുണ്ടായത്. വിദേശി ജനസംഖ്യ കഴിഞ്ഞ വർഷം അവസാനത്തെ കണക്കനുസരിച്ച് 32,10,000 ആണ്. 2019 അവസാനത്തിൽ ഇത് 33,44,000 ആയിരുന്നു. ആകെ കുവൈത്ത് വിട്ട പ്രവാസികളിൽ 52 ശതമാനവും ഇന്ത്യക്കാരാണ്. 1,40,000 വിദേശികൾ കഴിഞ്ഞ വർഷം കുവൈത്ത് വിട്ടു22.5 ശതമാനം ഇൗജിപ്തുകാരും 10 ശതമാനം ബംഗ്ലാദേശികളും 4.5 ശതമാനം ഫിലിപ്പീനികളുമാണ്.
വിസ പുതുക്കുന്നതിന് പ്രായപരിധി ഉൾപ്പെടെ നിബന്ധനകൾ കൊണ്ടുവന്നതും വിദേശികളുടെ തിരിച്ചുപോക്കിന് വഴിവെച്ചു. അവധിക്കു പോയ നിരവധി പേർ വിമാനമില്ലാത്തതിനാൽ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങി. വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കാനുള്ള ശ്രമം വിജയം കാണുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുതിയ വിസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പല കാരണങ്ങളാൽ വിദേശികൾ തിരിച്ചുപോകുന്നതും വരും വർഷങ്ങളിലും വിദേശി ജനസംഖ്യ കുറയാൻ ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.