കുവൈത്ത് സിറ്റി: കുവൈത്ത് തുർക്കിയ നയതന്ത്ര ബന്ധത്തിന്റെ സ്മരണ ഇനി സൂഖ് മുബാറക്കിയയിലും കാണാം. ഇരു രാജ്യങ്ങളുടെയും 60 വർഷത്തെ നയതന്ത്ര ബന്ധത്തിന്റെ സ്മരണാർഥം മുബാറക്കിയ മാർക്കറ്റിൽ ചുമർചിത്രം അനാച്ഛാദനം ചെയ്തു. കുവൈത്തിലെ തുർക്കിയ അംബാസഡർ തുബ നൂർ സോൻമെസിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
തുർക്കിയയും കുവൈത്തും തമ്മിലുള്ള ശക്തമായ ബന്ധത്തെ അംബാസഡർ അഭിനന്ദിച്ചു. ചിത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെയും ഏകോപനത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്നും പറഞ്ഞു.
കുവൈത്ത് വളണ്ടറി വർക്ക് സെന്ററിന്റെ ഏകോപനത്തിൽ നടന്ന ചടങ്ങിൽ തുർക്കിയ ഉൽപന്നങ്ങളുടെ പ്രദർശനവും നടന്നു. അനാച്ഛാദന ചടങ്ങിൽ നിരവധി തുർക്കി, കുവൈത്ത് ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.