കുവൈത്ത് സിറ്റി: മരുന്ന് വില നിർണയത്തിനുള്ള ഗൾഫ് ഹെൽത്ത് കൗൺസിലിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഡ്രഗ് പ്രൈസിങ് ഡിപ്പാർട്മെന്റ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മരുന്നുകളുടെ വില കുറക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ചില മരുന്നുകള്‍ക്ക് 30 മുതൽ 80 ശതമാനം വരെ വില കുറയും. മരുന്നുകളുടെ പേറ്റന്റ് കാലഹരണപ്പെട്ടതാണ് വില കുറയുന്നതിന് പിന്നിലെ പ്രധാന കാരണം.
അതോടൊപ്പം ജനറിക് മരുന്നുകളുടെ വ്യാപനവും വില കുറയുന്നതിന് കാരണമാണ്. ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണം, നിർമാണം, പാക്കേജിങ്, ഗതാഗതം തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. വില കുറയുന്നത് പ്രവാസികള്‍ അടക്കമുള്ളവർക്ക് ഏറെ ആശ്വാസകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.