1470 പ്രവാസികളെ നാടുകടത്തി


കുവൈത്ത് സിറ്റി: രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവരെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും നാടുകടത്തുന്നത് തുടരുന്നു. നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 1,470 നിയമലംഘകരെ കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയച്ചു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിന് ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനകൾ നടത്തിവരുകയാണ്. രാജ്യത്ത് ഇത്തരത്തിലുള്ള നിരവധിപേർ ഉണ്ടെന്നാണ് കണക്ക്.

വിവിധ ഇടങ്ങളിൽ നടത്തിയ പരി​ശോധനയിൽ റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മാത്രം ഏകദേശം 700 താമസ, തൊഴിൽ നിയമലംഘകരെ പിടികൂടി.

Tags:    
News Summary - 1470 expatriates were deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.