കുവൈത്ത് സിറ്റി: കുവൈത്തിൽ ഒന്നര ലക്ഷത്തിലധികം പേർ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചു. 154,717 പേരാണ് ഞായറാഴ്ച വരെ ബൂസ്റ്റർ ഡോസെടുത്തത്. 33.1 ലക്ഷത്തിലധികം പേർ ആദ്യ ഡോസും 31.8 ലക്ഷത്തിലധികം പേർ രണ്ട് ഡോസും സ്വീകരിച്ചു.
രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞാണ് ബൂസ്റ്റർ സ്വീകരിക്കേണ്ടത്. മിശ്രിഫ് വാക്സിനേഷൻ സെൻററിൽ അപ്പോയിൻറ്മെൻറ് എടുക്കാതെ എത്തിയാലും ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്താൽ എല്ലാ ഗവർണറേറ്റിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തിയും കുത്തിവെപ്പെടുക്കാം.
ആദ്യ ഡോസ് ഫൈസർ, ഒാക്സ്ഫോഡ്, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിൽ ഏത് സ്വീകരിച്ചാലും മൂന്നാം ഡോസ് ഫൈസർ ബയോൺടെക് ആണ് നൽകുന്നത്. അതേസമയം, കാൻസർ രോഗികൾ, അവയവ മാറ്റം നടത്തിയവർ, പ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങി റിസ്ക് ഗ്രൂപ്പിലുള്ളവർക്ക് ആറുമാസം കഴിയാതെയും മൂന്നാം ഡോസ് നൽകുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.