കുവൈത്ത് സിറ്റി: ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിനിധാനംചെയ്യുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ പരിശോധനയിൽ ചൂതാട്ടകേന്ദ്രം നടത്തുന്ന 15 പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽനിന്ന് പണവും പ്ലേയിങ് കാർഡുകളും കണ്ടെത്തി. പിടിയിലായവരെ നിയമനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വിഭാഗത്തിലേക്ക് മാറ്റി. മറ്റൊരു സംഭവത്തിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പുരുഷന്മാരുടെ മസാജ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ആറു പേർ അറസ്റ്റിലായി. പൊതു ധാർമികത ലംഘിക്കുന്ന പ്രവൃത്തികളുടെ പേരിലാണ് ഇവർ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.