കുവൈത്ത് സിറ്റി: കുവൈത്തിൽ മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ വഴി 1.60 ലക്ഷം പേർക്ക് ഇതുവരെ കോവിഡ് പ്രതിരോധ കുത്തിവെെപ്പടുത്തു. ആദ്യ നാല് ഘട്ടങ്ങളിലെ കണക്കാണ് അധികൃതർ പുറത്തുവിട്ടത്.
വിവിധ തൊഴിൽ വിഭാഗങ്ങളിലേക്ക് ആരോഗ്യമന്ത്രാലയം ജീവനക്കാർ നേരിെട്ടത്തിയാണ് വാക്സിൻ നൽകിയത്. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുത്ത് തൊഴില്‍ വിഭാഗങ്ങൾക്കാണ് മുൻഗണന നൽകിയത്. അഞ്ചാംഘട്ടം ഫീൽഡ് വാക്സിനേഷൻ ഞായറാഴ്ച ആരംഭിച്ചു.
വാണിജ്യസമുച്ചയങ്ങളിലും മത്സ്യമാര്‍ക്കറ്റിലും തൊഴിലെടുക്കുന്ന 75,000 തൊഴിലാളികള്‍ക്കും സഹകരണ സ്ഥാപനങ്ങളിലെയും പള്ളികളിലെയും 35,000 തൊഴിലാളികള്‍ക്കും നഴ്സറികള്‍, സലൂണുകള്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലായി 20,000ത്തോളം പേര്‍ക്കും മൊബൈൽ യൂനിറ്റുകൾ വഴി വാക്സിൻ നൽകി. ഒന്നാംഘട്ടത്തിൽ സഹകരണ സംഘം ജീവനക്കാർക്കും മസ്ജിദ് ജീവനക്കാർക്കുമാണ് മൊബൈൽ യൂനിറ്റുകൾ വഴി കുത്തിവെപ്പെടുത്തത്.
രണ്ടാം ഘട്ടത്തിൽ ഷോപ്പിങ് മാളുകളാണ് പരിഗണിച്ചത്. പിന്നീട് സലൂൺ, നഴ്സറി ജീവനക്കാരെ പരിഗണിച്ചു. അടുത്തഘട്ടത്തിൽ വ്യാപാരസ്ഥാപനങ്ങൾ, ഫാക്ടറി, കമ്പനി തൊഴിലാളികളെ പരിഗണിക്കും. ഫെബ്രുവരിയിൽ 2000 കിടപ്പുരോഗികൾക്കും വീട്ടിലെത്തി കുത്തിവെപ്പെടുത്തിരുന്നു.
വാക്സിനേഷനായി 10 മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ പ്രവർത്തിക്കുന്നു. അതിൽ നഴ്സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരുൾപ്പെടും. ഓരോ ആരോഗ്യമേഖലക്കും രണ്ട് യൂനിറ്റ് എന്ന രീതിയിലാണ് അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.