കുവൈത്ത് സിറ്റി: അനധികൃതമായി സ്ഥാപിച്ച 17 ക്യാമ്പുകൾ അഹമ്മദി ഗവർണറേറ്റിലെ പൊതുശുചിത്വ, റോഡ് പ്രവൃത്തി വകുപ്പിന്റെ സൂപ്പർവൈസറി ടീം നീക്കം ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ക്യാമ്പ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ നിബന്ധനകൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റി ഓർമപ്പെടുത്തി. മുനിസിപ്പാലിറ്റി നിർദേശിക്കാത്ത സ്ഥലങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കരുതെന്നും നിർദേശിച്ചു.
നിർദിഷ്ട പ്രദേശങ്ങൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമ്പുകൾ നീക്കം ചെയ്യും. സ്പ്രിംഗ് ക്യാമ്പുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും കർശനമായി പാലിക്കണമെന്നും അത് ആവശ്യപ്പെട്ടു.
സ്പ്രിംഗ് ക്യാമ്പുകൾ സ്ഥാപിക്കാൻ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. നവംബർ മുതൽ ഇതിനായുള്ള റിസർവേഷനുകളും ലൈസൻസ് വിതരണവും ആരംഭിച്ചിട്ടുണ്ട്.
അടുത്ത വർഷം മാര്‍ച്ച് അവസാനം വരെയാണ് ഈ സീസണിലെ സ്പ്രിംഗ് ക്യാമ്പ് സമയം. അപകടങ്ങള്‍ കുറക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സുരക്ഷ നടപടികള്‍ ക്യാമ്പുകളിൽ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.