കുവൈത്ത് സിറ്റി: ഒരാഴ്ചക്കിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,762 ട്രാഫിക് അപകടങ്ങൾ. ഇതിൽ 1,467 ചെറിയ അപകടങ്ങളും 295 വലിയ അപകടങ്ങളുമാണ്. നിരവധി പേർക്ക് പരിക്കുകളേൽക്കാനും മരണത്തിനും അപകടങ്ങൾ കാരണമായി. ഏപ്രിൽ 27 മുതൽ ഈ മാസം മൂന്നു വരെയുള്ള കാലയളവിൽ 29,604 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നടന്നതായും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് വ്യക്തമാക്കി. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 27 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. 36 നിയമലംഘകരെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. 114 വാഹനങ്ങളും സൈക്കിളുകളും പിടിച്ചെടുത്തു. ട്രാഫിക് പരിശോധനക്കിടെ നേരത്തെ വിവിധ ലംഘനങ്ങൾക്ക് പിടികിട്ടാനുള്ള 42 വാഹനങ്ങളും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.