മു​ബാ​റ​ക് അ​ൽ ക​ബീ​ർ തു​റ​മു​ഖ പ​ദ്ധ​തി​ക്ക് 186 ദ​ശ​ല​ക്ഷം ദീ​നാ​ർ

കു​വൈ​ത്ത് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ തു​റ​മു​ഖ പ​ദ്ധ​തി​ക്ക് 186 ദ​ശ​ല​ക്ഷം ദീ​നാ​ർ അ​നു​വ​ദി​ച്ചു. 24 ബെ​ർ​ത്തു​ക​ളും 8.1 ദ​ശ​ല​ക്ഷം യൂ​നി​റ്റ് ക​ണ്ടെ​യ്‌​ന​ർ ശേ​ഷി​യു​മു​ള്ള പ​ശ്ചി​മേ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ തു​റ​മു​ഖ പ​ദ്ധ​തി​യാ​ണ് മു​ബാ​റ​ക് അ​ൽ ക​ബീ​ർ തു​റ​മു​ഖം.വി​ദേ​ശ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നും പ്രാ​ദേ​ശി​ക സം​രം​ഭ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്താ​നും പു​തി​യ പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

അ​തോ​ടൊ​പ്പം സ​മു​ദ്ര ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ വി​ക​സ​ന​വും സാ​ധ്യ​മാ​കും. തു​റ​മു​ഖ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ ന​ട​ന്നു​വ​രു​ക​യാ​ണ്. പ​ദ്ധ​തി പൂ​ര്‍ണ​മാ​യും ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും.

അ​തി​നി​ടെ ബു​ബി​യാ​ൻ ദ്വീ​പി​ന്റെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സ​ജീ​വ​മാ​യി ന​ട​ന്നു​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കു​വൈ​ത്ത് വി​ഷ​ൻ 2035ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Tags:    
News Summary - 186 million dinars for Mubarak Al Kabeer Port Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.