കുവൈത്ത് സിറ്റി: ശൈത്യകാല തമ്പ് സീസൺ കഴിഞ്ഞിട്ടും ഉടമകൾ നീക്കാത്ത 197 തമ്പുകൾ മുനിസിപ്പൽ അധികൃതർ നീക്കി.അഹ്മദി ഗവർണറേറ്റ്, ജഹ്റ എന്നിവിടങ്ങളിൽ സൂപ്പർവൈസറി ടീമുകളാണ് ഇത്രയും തമ്പ് നീക്കം ചെയ്തത്. 126 എണ്ണം അഹ്മദിയിലും 71 എണ്ണം ജഹ്റയിലുമാണ് നീക്കിയത്. സീസൺ അവസാനിക്കുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ തമ്പുകൾ പൊളിച്ചുനീക്കുകയും സ്ഥലം വൃത്തിയാക്കുകയും വേണമെന്ന നിബന്ധനയിലാണ് മുനിസിപ്പാലിറ്റി ക്യാമ്പ് ലൈസൻസ് അനുവദിക്കുന്നത്.ഇതനുസരിച്ച് മാർച്ച് 15ന് മുമ്പ് ക്യാമ്പ് ഒഴിയണമെന്നും സൈറ്റുകൾ വൃത്തിയാക്കണമെന്നും ഫീൽഡ് ഇൻസ്‌പെക്ഷൻ ടീം ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ചട്ടം. ലംഘിച്ച ഉടമകൾക്കെതിരെ പിഴ ഉൾപ്പെടെ നടപടികൾ ഉണ്ടാകും. മാത്രമല്ല പൊളിച്ചു നീക്കുന്നതിന് ചെലവായ തുക ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.