കുടുംബ സന്ദർശക വിസ കാലാവധി അവസാനിച്ചിട്ടും 20,000 പ്രവാസികൾ തുടരുന്നു

കുവൈത്ത് സിറ്റി: ഫാമിലി സന്ദർശന വിസയിൽ രാജ്യത്തെത്തി കാലാവധി അവസാനിച്ചിട്ടും 20,000 പ്രവാസികൾ രാജ്യത്ത് തുടരുന്നതായി അറബിക് ദിനപത്രമായ 'അൽ അൻബ' റിപ്പോർട്ട് ചെയ്തു.

നിയമലംഘനം വ്യാപകമായതോടെയാണ് രാജ്യം ഫാമിലി സന്ദർശന വിസ അനുവദിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയതെന്നും പത്രം പറയുന്നു. നിലവിൽ പരിമിതമായ ഫാമിലി സന്ദർശന വിസകൾ മാത്രമേ രാജ്യത്ത് അനുവദിക്കുന്നുള്ളൂ. ഫാമിലി സന്ദർശന വിസ വീണ്ടും വ്യാപകമാക്കുന്നത് സംബന്ധിച്ച വിഷയം മന്ത്രിസഭക്ക് മുന്നിലാണുള്ളതെന്നും അതിനാൽ ഇതുസംബന്ധിച്ചുള്ള തീരുമാനമെന്താണെന്ന് പറയാൻ സാധിക്കില്ലെന്നും വാണിജ്യ സന്ദർശന വിസകൾക്ക് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും അൽ അൻബ റിപ്പോർട്ട് ചെയ്തു.

അതേസമയം, രാജ്യത്തെ അനധികൃത താമസക്കാരെ കണ്ടെത്താനായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷ റൈഡുകൾ വ്യാപകമായി നടക്കവേയാണ് ഫാമിലി സന്ദർശന വിസ കാലാവധി കഴിഞ്ഞ് 20,000 പ്രവാസികൾ രാജ്യത്ത് തങ്ങുന്നുണ്ടെന്ന വിവരം പുറത്തുവരുന്നത്.

Tags:    
News Summary - 20,000 expatriates remain despite the expiration of family visitor visas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.