കുവൈത്ത് സിറ്റി: കഴിഞ്ഞമാസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 6,00,777 പേര്‍ യാത്ര ചെയ്തതായി ആഭ്യന്തരമന്ത്രാലയത്തിലെ അതിര്‍ത്തി കാര്യങ്ങളുമായി ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറി കേണല്‍ ഫൈസല്‍ അസ്സനീന്‍ വെളിപ്പെടുത്തി.
ഈ കാലയളവില്‍ വിമാനത്താവളം വഴി ഇതര ജി.സി.സി രാജ്യങ്ങളിലേക്ക് പോവുകയും വരുകയും ചെയ്ത സ്വദേശികളുടെ എണ്ണം 2,22,409 ആണ്. കടുത്ത കുറ്റകൃത്യങ്ങളുടെ ഭാഗമായി കഴിഞ്ഞമാസം വിമാനത്താവളം വഴി ഫ്രിങ്കര്‍പ്രിന്‍റ് എടുത്ത് 66 വിദേശികളെയാണ് തങ്ങളുടെ നാടുകളിലേക്ക് കയറ്റിവിട്ടത്. വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ 38 പേരെ ഇതേ കാലയളവില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
യാത്രാരേഖകളില്‍ കൃത്യത ഇല്ലാത്തതിനെ തുടര്‍ന്ന് 22 പേരുടെ യാത്ര തടഞ്ഞുവെക്കുകയും ചെയ്തതായി ഫൈസല്‍ അസ്സനീന്‍ സൂചിപ്പിച്ചു. യാത്രക്കൊരുങ്ങുന്നവര്‍ അതിന് മുമ്പായി യാത്രാ വിലക്കുള്‍പ്പെടെ തങ്ങള്‍ക്കെതിരെ വല്ല നിയമ തടസ്സവുമുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.