കുവൈത്ത് സിറ്റി: സ്വദേശികള്‍ക്കുവേണ്ടി ജര്‍മനിയിലെ പ്രമുഖ കമ്പനി തയാറാക്കിയ ഇലക്ട്രോണിക് പാസ്പോര്‍ട്ടുകളുടെ ആദ്യ വ്യൂഹം ആഭ്യന്തരമന്ത്രാലയം ഏറ്റുവാങ്ങി. മന്ത്രാലയത്തിലെ പാസ്പോര്‍ട്ട്- പൗരത്വകാര്യ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ മാസിന് അല്‍ ജര്‍റാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ജര്‍മനിയിലെ കമ്പനി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒൗദ്യോഗികമായി പാസ്പോര്ട്ടുകള് ഏറ്റുവാങ്ങിയെങ്കിലും അടുത്ത ആഴ്ചയോടെ മാത്രമേ ഇവ രാജ്യത്തത്തെുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. തയാറാവുന്ന മുറക്ക് മറ്റുള്ള ഇലക്ട്രോണിക് പാസ്പോര്ട്ടുകള് അടുത്ത മാസങ്ങളില്‍ കുവൈത്തിലത്തെുമെന്നും മാസിന് അല്‍ ജര്‍റാഹ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.