കുവൈത്ത് ജനുവരി മുതല്‍  എണ്ണ ഉല്‍പാദനം കുറക്കും

കുവൈത്ത് സിറ്റി: ഒപെക് അംഗരാജ്യങ്ങളുടെ ധാരണയുടെ അടിസ്ഥാനത്തില്‍ കുവൈത്തിലെ എണ്ണക്കമ്പനികള്‍ ജനുവരി മുതല്‍ ഉല്‍പാദനം കുറക്കും. എണ്ണ മന്ത്രി ഇസാം അല്‍ മര്‍സൂഖ് അറിയിച്ചതാണിത്. പൊതുഉടമസ്ഥതയിലുള്ള കമ്പനികള്‍ വിതരണത്തില്‍ കുറവുവരുത്തുമെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. കുവൈത്ത് ഇപ്പോള്‍ പ്രതിദിനം 2.8 മില്യന്‍ ബാരല്‍ പെട്രോളിയം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 1,31,000 ബാരല്‍ കുറച്ച് 2.707 മില്യന്‍ ബാരല്‍ പ്രതിദിനം ഉല്‍പാദിപ്പിക്കും. 
ഉല്‍പാദനം കുറക്കുമെന്ന് യു.എ.ഇ, ഖത്തര്‍, സൗദി എന്നീ ജി.സി.സി രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്. നേരത്തെ നിര്‍ത്തിവെച്ച അതിര്‍ത്തി പ്രദേശങ്ങളിലെ സംയുക്ത എണ്ണ ഖനനം പുനരാരംഭിക്കാന്‍ കഴിഞ്ഞയാഴ്ച സൗദിയും കുവൈത്തും ധാരണയിലത്തെിയിരുന്നു. എന്നാല്‍, ഇതുവഴി മൊത്തം ഉല്‍പാദനം കൂടാതിരിക്കാന്‍ ക്രമീകരണങ്ങള്‍ വരുത്തും. ആഗോളവിപണിയില്‍ ക്രൂഡോയിലിന്‍െറ വില കൂപ്പുകുത്തിയ സാഹചര്യത്തിലാണ് എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പെട്രോളിയം ഉല്‍പാദനം കുറക്കാന്‍ തീരുമാനിച്ചത്. എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒപെക് ഉല്‍പാദനം കുറക്കുന്നത്. ഓരോ അംഗരാജ്യവും എത്രത്തോളം ഉല്‍പാദനം കുറക്കണമെന്നത് സംബന്ധിച്ച് ഒരു കമ്മിറ്റി തീരുമാനമെടുക്കും. ഒരു ദിവസത്തെ ആകെ ഉല്‍പാദനം 32.5 മുതല്‍ 33 മില്യണ്‍ ബാരല്‍ ആയി പരിമിതപ്പെടുത്തിയേക്കും. ഇതോടെ ഒരുദിവസത്തെ ഉല്‍പാദനത്തില്‍ 7,50,000 ബാരലിന്‍െറ കുറവാണുണ്ടാവുക.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.