വെല്‍ഫെയര്‍ കേരള കുവൈത്ത് : റിപ്പബ്ളിക്ദിന ആഘോഷവും രോഹിത് വെമുല പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു

ഫഹാഹീല്‍: വെല്‍ഫെയര്‍ കേരള കുവൈത്ത് ഫഹാഹീല്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ളിക്ദിന ആഘോഷവും രോഹിത് വെമുല പ്രതിഷേധ സായാഹ്നവും നടത്തി.
 ഫഹാഹീല്‍ യൂനിറ്റി സെന്‍ററില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര പ്രസിഡന്‍റ് ഖലീലുറഹ്മാന്‍ ‘ഇന്ത്യന്‍ റിപ്പബ്ളിക് പിന്നിട്ട നാളുകള്‍’, മേഖലാ കമ്മിറ്റിയംഗം അന്‍വര്‍ സാദത്ത് ‘ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ ഭാവി’ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നിര്‍വഹിച്ചു. മേഖലാ പ്രസിഡന്‍റ് കെ. റഫീഖ് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് കേരള അടുത്തിടെ സംഘടിപ്പിച്ച ഭൂസമരത്തില്‍ പങ്കെടുത്ത കേന്ദ്ര വൈസ് പ്രസിഡന്‍റ് അനിയന്‍ കുഞ്ഞ് സമരാനുഭവം പങ്കുവെച്ചു. എം.കെ. ഗഫൂര്‍ കവിത ആലപിച്ചു. രോഹിത് ശ്യാമിന്‍െറ നേതൃത്വത്തില്‍ ഗാനമേള അരങ്ങേറി. വനിതാവിങ്ങിന്‍െറ നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സിദ്റ സമീര്‍, ഹംദ നസീം, സുന്ദുസ് നജീബ്, ഫാത്തിമത്തുല്‍ ഹന്ന എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവും സാമൂഹികം കണ്‍വീനര്‍ കെ.പി. നൗഫല്‍ നന്ദിയും പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.