കുവൈത്ത് സിറ്റി: കേരള സംഗീത നാടക അക്കാദമി (കെ.എസ്.എന്‍.എ) കുവൈത്ത് ചാപ്റ്ററിന്‍െറ ആഭിമുഖ്യത്തില്‍ പ്രവാസി നാടകമത്സരം ‘കേളി 2016’ അരങ്ങേറി. രണ്ടുദിവസമായി സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സീനിയര്‍ ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാശിഷ് ഗോള്‍ഡര്‍ ഉദ്ഘാടനം ചെയ്തു.
കെ.എസ്.എന്‍.എ കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്‍റ് കെ.പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നടന്‍ യവനിക ഗോപാലകൃഷ്ണന്‍, മത്സരത്തിലെ വിധികര്‍ത്താക്കളായ പി. ബാലചന്ദ്രന്‍, ചന്ദ്രദാസന്‍, കമ്യൂണിറ്റി സ്കൂള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സെക്രട്ടറി വിജയന്‍ കാരയില്‍, കെ.എസ്.എന്‍.എ കുവൈത്ത് ചാപ്റ്റര്‍ കോഓഡിനേറ്റര്‍ ദിലീപ് നടേരി, പ്രോഗ്രാം കണ്‍വീനര്‍ കെ.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
സുവനീര്‍ ടി.വി. ജയന് നല്‍കി യവനിക ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. ആദ്യദിവസം രണ്ടു നാടകങ്ങളും രണ്ടാം ദിനം മൂന്നു നാടകങ്ങളും അരങ്ങിലത്തെി. സുനില്‍ ചെറിയാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാടകപാഠത്തിന്‍െറ അഭയാര്‍ഥിപ്രശ്നം ഇതിവൃത്തമായ ‘ലാജ്ഈന്‍’, ശ്രുതി കമ്യൂണിക്കേഷന്‍സിന്‍െറ ബാനറില്‍ ചന്ദ്രമോഹന്‍ കണ്ണൂര്‍ രചിച്ച് ഐ.വി. സുരേഷ് സംവിധാനം ചെയ്ത പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തിന്‍െറ നിസ്സഹായാവസ്ഥ മറികടക്കാനുള്ള ശ്രമം ചിത്രീകരിക്കുന്ന ‘പ്രതിരൂപങ്ങള്‍’, കെ.കെ. ഷമീജ് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഫ്യൂചര്‍ ഐ തിയറ്ററിന്‍െറ കാഫ്കയുടെ മെറ്റമോര്‍ഫിസിസിനെ ആംഗ്ളോ ഇന്ത്യന്‍ കുടുംബപശ്ചാത്തലത്തില്‍ ഒരുക്കിയ ‘കായാന്തരണം’, കാഴ്ചയുടെ ബാനറില്‍ എല്‍ദോസ് മറ്റമന രചിച്ച് വില്‍സണ്‍ ചിറയത്ത് സംവിധാനം ചെയ്ത ചൂഷണം ചെയ്യപ്പെടുന്ന സമൂഹത്തിന്‍െറ അവസ്ഥ വിവരിക്കുന്ന ‘ചുടല’, ദിലീപ് നടേരി രചനയും സുരേഷ് തോലമ്പ്ര സംവിധാനവും നിര്‍വഹിച്ച നിര്‍ഭയ തിയറ്റേഴ്സിന്‍െറ ഭരണകൂടത്തിന്‍െറ ഫാഷിസ്റ്റ് സമീപനത്തിനെതിരായ ചെറുത്തുനില്‍പ് ചിത്രീകരിക്കുന്ന ‘മുരിക്ക്’ എന്നിവയായിരുന്നു നാടകങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.