ഐ.എം.സി.സി ജി.സി.സി കമ്മിറ്റി: സത്താര്‍ കുന്നില്‍ ജന. കണ്‍വീനര്‍

കുവൈത്ത് സിറ്റി: ഇന്ത്യന്‍ നാഷനല്‍ ലീഗിന്‍െറ ഗള്‍ഫിലെ പോഷകഘടകമായ ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്‍ററിന്‍െറ (ഐ.എം.സി.സി) ജി.സി.സി കോഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറായി സത്താര്‍ കുന്നില്‍ (കുവൈത്ത്) തെരഞ്ഞെടുക്കപ്പെട്ടു. കുവൈത്തിലെ സാമൂഹിക, സാംസ്കാരികരംഗത്ത് സജീവമായ സത്താര്‍ കുന്നില്‍ കുവൈത്ത് ഐ.എം.സി.സി  ചെയര്‍മാന്‍ കൂടിയാണ്. 
സൗദി അറേബ്യയില്‍നിന്നുള്ള സി.പി. അന്‍വര്‍സാദത്ത് ചെയര്‍മാനും പുളിക്കല്‍ മൊയ്തീന്‍ കുട്ടി (ബഹ്റൈന്‍), ജലീല്‍ ഹാജി (ഒമാന്‍) എന്നിവര്‍ വൈസ് ചെയര്‍മാന്മാരും സുബൈര്‍ ചെറുമോത്ത് (ഖത്തര്‍), മുഫീസ് കൂരിയാടന്‍ (സൗദി) എന്നിവര്‍ ജോ. കണ്‍വീനര്‍മാരും ഖാന്‍ പാറയില്‍ (യു.എ.ഇ) ട്രഷററുമാണ്. 
ടി.എസ്.എ. ഗഫൂര്‍ ഹാജി, താഹിര്‍ കോമ്മോത്ത് (യു.എ.ഇ), സയ്യിദ് സഹൂദ് ഹമീദ്, എ.എം. അബ്ദുല്ലക്കുട്ടി (സൗദി), ശരീഫ് താമരശ്ശേരി (കുവൈത്ത്), സഅദ് വടകര (ഒമാന്‍), അഷ്കര്‍ മൊയ്തീന്‍ കുട്ടി, ഒ.വി. ഹമീദ് (ബഹ്റൈന്‍) എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളാണ്. ഐ.എന്‍.എല്‍ അഖിലേന്ത്യ പ്രസിഡന്‍റ് പ്രഫ. മുഹമ്മദ് സുലൈമാനാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഇതോടെ, ജി.സി.സിയിലെ ആറു രാജ്യങ്ങളിലായി രണ്ടര പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന സംഘടന ഇനി ഒരു കുടക്കീഴിലാവും. രണ്ടുവര്‍ഷമാണ് കമ്മിറ്റിയുടെ കാലാവധി. 
ജീവകാരുണ്യ, സാംസ്കാരിക, കലാകായിക മേഖലകളില്‍ സംഘടന വിവിധ പേരുകളില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏകമുഖം നല്‍കാനും ഏകീകരിച്ച മെംബര്‍ഷിപ് ഉള്‍പ്പെടെ സംഘടനാപ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കാനുമാകും പുതിയ കമ്മിറ്റിയുടെ ശ്രമമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
ജി.സി.സി കമ്മിറ്റി ഭാരവാഹികളെ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പില്‍, ജന. സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, പ്രവാസി സംഘടനയുടെ ചുമതലയുള്ള അഖിലേന്ത്യാ ജന. സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍ എന്നിവര്‍ അഭിനന്ദിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.