കുവൈത്ത് സിറ്റി: കുവൈത്ത് ഫുട്ബാൾ ടീമിനെ ഇനി മുൻ ഫുട്ബാൾ താരവും കോച്ചുമായ ജുവാൻ അന്റോണിയോ പിസി പരിശീലിപ്പിക്കും. ജുവാൻ പിസിയുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ടതായി കുവൈത്ത് ഫുട്ബാൾ ഫെഡറേഷൻ (കെ.എഫ്.എഫ്) ആക്ടിങ് ചെയർമാൻ ഹയേഫ് അൽ മുതൈരി അറിയിച്ചു.
2026ലെ ഫിഫ ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് പോരാട്ടങ്ങൾ, ഏഷ്യൻ കപ്പ്, അറബ് കപ്പ് എന്നിവക്കായി കുവൈത്ത് ദേശീയ ടീമിനെ ഒരുക്കലാകും ജുവാൻ പിസിക്ക് മുന്നിലെ ആദ്യ വെല്ലുവിളി.അർജന്റീനയിൽ ജനിച്ച ജുവാൻ പിസി നാലു വർഷം സ്പെയിൻ ദേശീയ ടീമിനെ പ്രതിനിധാനം ചെയ്ത് ഒരു ലോകകപ്പിലും ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും കളത്തിലറങ്ങിയിട്ടുണ്ട്. വിരമിച്ചതിനു ശേഷം പരിശീലന രംഗത്തേക്ക് തിരിഞ്ഞു.
2018ലെ ലോകകപ്പിൽ സൗദി അറേബ്യയെ പരിശീലിപ്പിച്ച ജുവാൻ പിസി 2023ൽ ബഹ്റൈൻ ടീമിന്റെയും കോച്ചായിരുന്നു. കുവൈത്ത് ടീമിന്റെ മികച്ച പ്രകടനത്തിന് ജുവാൻ പിസിയുടെ പരിശീലനം ഗുണം ചെയ്യുമെന്ന് കെ.എഫ്.എഫ് പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.