നാടുകടത്തിയവര്‍ വ്യാജ പാസ്പോര്‍ട്ടില്‍ വീണ്ടും രാജ്യത്തത്തെുന്നു

കുവൈത്ത് സിറ്റി: നാടുകടത്തപ്പെട്ട വിദേശികള്‍ വ്യാജ പാസ്പോര്‍ട്ടില്‍ വീണ്ടും രാജ്യത്തത്തെുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതേകുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങി.
നാടുകടത്തപ്പെട്ട 50ഓളം വിദേശികള്‍ വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് വീണ്ടും രാജ്യത്തത്തെിയതായി ആഭ്യന്തര സുരക്ഷാകേന്ദ്രങ്ങള്‍ അടുത്തിടെ കണ്ടത്തെിയിരുന്നു. വിവിധ കേസുകളില്‍ പ്രതികളായതിനാല്‍ വിരലടയാളം എടുത്തശേഷമാണ് ഇവരെ നാടുകടത്തിയിരുന്നത്. എന്നാല്‍, വിരലടയാളം പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടും ഇവര്‍ എങ്ങനെ രാജ്യത്തേക്ക് വീണ്ടും പ്രവേശിച്ചു എന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷിച്ചുവരുകയാണ്. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇതിന് സാധിക്കില്ളെന്നും വിഴ്ചവരുത്തിയവരെക്കുറിച്ച് സുരക്ഷാ വിഭാഗം അന്വേഷിക്കുകയാണെന്നും സുരക്ഷാകേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇഖാമ നിയമലംഘകര്‍ക്കുവേണ്ടി കഴിഞ്ഞദിവസങ്ങളില്‍ സുരക്ഷാവിഭാഗം നടത്തിയ പരിശോധനകളില്‍ പിടിയിലായവരില്‍ ചിലര്‍ നാടുകടത്തപ്പെട്ടതിനുശേഷം വീണ്ടും തിരിച്ചുവന്നവരാണെന്ന് കണ്ടത്തെിയിട്ടുണ്ട്. 2011 ഏപ്രിലിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിരലടയാള പരിശോധനാ സംവിധാനം നിലവില്‍വന്നത്. വിരലടയാള പരിശോധനാ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ നേരത്തേ നാടുകടത്തപ്പെട്ടവര്‍ വ്യാജ പാസ്പോര്‍ട്ടില്‍ രാജ്യത്ത് മടങ്ങിയത്തെുന്നത് ഏറക്കുറെ തടയാനായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വ്യാജ പാസ്പോര്‍ട്ടിലെ പേരുകള്‍ നാടുകടത്തപ്പെട്ടവരുടെ പട്ടികയിലുണ്ടാവില്ല എന്നതിനാല്‍ മുമ്പ് വ്യാജ പാസ്പോര്‍ട്ടുകാരെ കണ്ടത്തെല്‍ എളുപ്പമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ നാടുകടത്തപ്പെട്ടവരുടെ വിരലടയാളം ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ അവര്‍ ഏതുപേരിലും പാസ്പോര്‍ട്ടിലുമത്തെിയാലും വിരലടയാള പരിശോധനാ സംവിധാനത്തിന് മുന്നില്‍ അടിയറവ് പറയുന്നു. വിരലടയാള പരിശോധനാ യന്ത്രത്തില്‍ വിരല്‍ വെക്കുന്നതോടെ മൂന്നു സെക്കന്‍ഡുകള്‍ക്കകം ആളെ തിരിച്ചറിയാം. എന്നാല്‍, ഇതിനുശേഷവും ചിലര്‍ ഇത് മറികടന്ന് രാജ്യത്തേക്ക് പ്രവേശിച്ചത് അധികൃതര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.