കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്നുള്ള ഹാജിമാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഏര്‍പ്പെടുത്തിയ ഇലക്ട്രോണിക് വളകള്‍ വളരെ ഗുണം ചെയ്തെന്ന് ഒൗഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി യഅ്ഖൂബ് അല്‍സാനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹജ്ജ് നാളുകളില്‍ ഗ്രൂപ്പില്‍ വന്ന ഏതെങ്കിലും ഹാജി പുണ്യനഗരങ്ങളില്‍ ആളുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോകുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ പെട്ടെന്ന് കണ്ടത്തൊനും രക്ഷാപ്രവര്‍ത്തനം നടത്താനും ഉപകാരപ്പെടുന്ന തരത്തില്‍ സാറ്റലൈറ്റ് ബന്ധമുള്ള വളകളാണ് ലഭ്യമാക്കിയത്.
ഈ ഇലക്ട്രോണിക് വളകള്‍ അണിയുക വഴി ഹാജി എവിടെയാണുള്ളതെന്ന് കൃത്യമായി അറിയാന്‍ സാധിച്ചു. അറഫാ സംഗമം, മിനയിലെ കല്ളേറ് പോലെ ജനത്തിരക്ക് കൂടുന്ന സമയങ്ങളില്‍ ഹംലകള്‍ക്ക് കീഴില്‍വന്നവര്‍ കൂട്ടം തെറ്റിപ്പോയവരെ നിഷ്പ്രയാസം കണ്ടത്തൊനായി. രോഗബാധിതരാകുക, റോഡപകടങ്ങളില്‍പെടുക, ദിശയറിയാതെ ഒറ്റപ്പെട്ടുപോകുക തുടങ്ങിയ ഘട്ടത്തില്‍ അടിയന്തര പരിചരണം ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന് കണ്ട് സൗദി ഹജ്ജ് മന്ത്രാലയമാണ് ഇലക്ട്രോണിക് വളകള്‍ ധരിക്കാന്‍ നിര്‍ദേശിച്ചത്.
അതിനിടെ, ഹജ്ജ് കഴിഞ്ഞ് തിരിച്ചത്തെുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ വിമാനത്താവളത്തിലും
പരിസരത്തുമായി എഴുനൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. കവാടത്തിലും പാര്‍ക്കിങ്ങിലും മറ്റും
കാര്യങ്ങള്‍ എളുപ്പമാക്കാന്‍ അധികം ഉദ്യോഗസ്ഥരെ നിയോഗിക്കുകയായിരുന്നു.
ആഗമന കവാടത്തിലെ തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ കസ്റ്റംസ് കൗണ്ടര്‍ സ്ഥാപിച്ചതായും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.