തു​ർ​ക്കി​യി​ലെ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ കുവൈത്തി​െൻറ 15 ദ​ശ​ല​ക്ഷം ഡോ​ള​ർ സ​ഹാ​യം

കുവൈത്ത് സിറ്റി: തുർക്കിയിൽ കഴിയുന്ന സിറിയൻ അഭയാർഥികളുടെ പുനരധിവാസത്തിനായി 15 ദശലക്ഷം ഡോളറി​െൻറ മൂന്നു കരാറുകളിൽ കുവൈത്തും തുർക്കിയും ഒപ്പുെവച്ചു. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി​െൻറ തുർക്കി സന്ദർശന വേളയിൽ അദ്ദേഹത്തി​െൻറും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാ​െൻറയും സാന്നിധ്യത്തിൽ അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് നിധി (കെ‌.എഫ്‌.എ‌.‌ഇ.ഡി) ഡയറക്ടർ ജനറൽ അബ്ദുൽ വഹാബ് അൽ ബദറും തുർക്കി നഗരങ്ങളായ ഗാസിയൻ‌ടിൽ, കിലീസ്, സാൻ‌ല്യൂർഫ മേയർമാരുമാണ് അങ്കാറയിൽ കരാർ ഒപ്പുെവച്ചത്. കരാർ അനുസരിച്ച് ഗാസിയൻ‌ടിലിൽ അഭയാർഥികൾക്കായി സാമൂഹിക സേവന കേന്ദ്രങ്ങളും പ്രഫഷനൽ പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കും. 
ഭിന്നശേഷിയുള്ളവർക്കായി പുനരധിവാസ കേന്ദ്രവും പണിയും. പദ്ധതികൾ 2019ൽ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. കിലീസിൽ സേവനകേന്ദ്രവും തൊഴിൽ പരിശീലന കേന്ദ്രവും സൻ‌ല്യൂർഫയിൽ കുടിവെള്ള പദ്ധതിയും നടപ്പാക്കും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.