കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി 23 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. 42 കിലോഗ്രാം മയക്കുമരുന്നും 9,000 നിരോധിത ഗുളികകളും പണവും പ്രതികളിൽ നിന്ന് കണ്ടെടുത്തു. 17 കേസുകളിലായാണ് ഇവർ പിടിയിലായത്. ലഹരി വസ്തുക്കൾ ഉപയോഗിക്കാനും വിൽക്കാനുമുള്ളവയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
പിടിയിലായവരെയും ലഹരിവസ്തുക്കളും മറ്റു നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. ലഹരി നിർമാണം, കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ രാജ്യത്ത് കർശന പരിശോധനകൾ നടന്നുവരികയാണ്. മയക്കുമരുന്നും നിരോധിത വസ്തുക്കളും വ്യാപിക്കുന്നത് തടയാനുള്ള പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.