കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശ തൊഴിലാളികളില്‍ 32 ശതമാനവും ഗാർഹിക തൊഴിലാളികൾ. രാജ്യത്ത് ആകെയുള്ള 21.7 ലക്ഷം വിദേശ തൊഴിലാളികളില്‍ ഏഴു ലക്ഷത്തോളം ഗാർഹിക തൊഴിലാളികളാണ്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് സര്‍ക്കാര്‍ - പൊതുമേഖല സ്ഥാപനങ്ങളില്‍ 1.14 ലക്ഷം പ്രവാസികൾ ജോലി ചെയ്യുന്നു. പ്രവാസി തൊഴിലാളികളില്‍ ഇന്ത്യക്കാരാണ് കൂടുതല്‍. തൊട്ടുപിറകില്‍ ഈജിപ്ത് പൗരന്മാരാണ്.
ആരോഗ്യ മേഖലയില്‍ 24,355 വിദേശികൾ തൊഴില്‍ ചെയ്യുന്നു. റിയൽ എസ്റ്റേറ്റ് മേഖലയില്‍ 137,641 പ്രവാസികളും നിർമാണ മേഖലയില്‍ 298,295 പ്രവാസികളും റസ്റ്റാറന്റ്, ഹോട്ടല്‍ മേഖലയില്‍ 1,08,469 പ്രവാസി തൊഴിലാളികളും ജോലി ചെയ്യുന്നതായും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.
തൊഴിൽരഹിതരായ പ്രവാസികളുടെ എണ്ണം 3367 ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.അതേസമയം, സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സിവില്‍ സര്‍വിസ് കമീഷന്റെ നേതൃത്വത്തില്‍ നിരവധി നടപടികൾ സ്വീകരിച്ചുവരുകയാണ്.
വിദേശികളുടെ തൊഴില്‍ കരാറുകള്‍ക്ക് സിവില്‍ സര്‍വിസ് കമീഷന്റെ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. ഇവ ഇല്ലാതെ തൊഴില്‍ കരാറുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.