ഇല്ലാത്ത ഹോട്ടലിലേക്ക്​ 400 വിദേശികളെ കൊണ്ടുവന്നു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ നിലവിൽ ഇല്ലാത്ത അഞ്ച്​ ഹോട്ടലുകളിലേക്ക്​ എന്ന പേരിൽ 400 വിദേശികളെ വിസയെടുത്ത്​ കൊണ്ടുവന്നതായി റിപ്പോർട്ട്​.

ഇതിനു​ പിന്നിൽ പ്രവർത്തിച്ച മൂന്നു​ കുവൈത്തികളെ അറസ്​റ്റ്​ ചെയ്യാൻ പബ്ലിക്​ പ്രോസിക്യൂഷൻ ഉത്തരവിട്ടു. 1500 ദിനാർ വീതം ഒാരോരുത്തരിൽനിന്നും ഇൗടാക്കിയാണ്​ വിസക്കച്ചവടം നടത്തിയത്​. പണം ഇൗടാക്കി വിസയെടുത്ത്​ കൊണ്ടുവന്ന ശേഷം പുറത്തുവിടുകയാണ്​ ഇവർ ചെയ്​തിരുന്നത്​. വിസക്കച്ചവടത്തിനായി മാത്രം പ്രവർത്തിക്കുന്ന കമ്പനികളെ കണ്ടെത്താൻ മാനവശേഷിവകുപ്പ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്​. പരിശോധകർ എത്തുമ്പോൾ പല ഊഹക്കമ്പനികളുടെയും ഓഫിസുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

വാണിജ്യപരമോ ഉൽപാദനപരമോ ആയ ഒരു ഇടപാടും നടത്താതെ വിസക്കച്ചവടത്തിനു മാത്രമാണ് ഇത്തരം ഓഫിസുകൾ പ്രവർത്തിക്കുന്നതെന്നും വ്യക്തമായ മനുഷ്യക്കടത്താണ് കമ്പനി ഉടമകൾ നടത്തിയിരുന്നതെന്നും മാൻപവർ അതോറിറ്റി വ്യക്​തമാക്കി. വ്യാജകമ്പനികൾക്കു കീഴിലെത്തിയ മുഴുവൻ തൊഴിലാളികളും മറ്റു പലയിടങ്ങളിലുമായി തൊഴിലെടുക്കുകയാണ്.

Tags:    
News Summary - 400 foreigners were brought to the missing hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.